കട്ടപ്പന കൃപാലയ വിൻസെൻഷ്യൽ ധ്യാനകേന്ദ്രത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളിന് ഒരുക്കമായി നൊവേന പ്രാർത്ഥന നടത്തുന്നു
കട്ടപ്പന കൃപാലയ വിൻസെൻഷ്യൽ ധ്യാനകേന്ദ്രത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളിന് ഒരുക്കമായി നൊവേന പ്രാർത്ഥന നടത്തുന്നു. 9 ദിവസങ്ങളിലായി നടത്തുന്ന തിരുനാൾ തിരുക്കർമ്മങ്ങളും നൊവേനയും ഓഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 6 15ന് ആരംഭിക്കും. സെപ്റ്റംബർ 8 ന് ആഘോഷമായ വിശുദ്ധ കുർബാനയോടും നൊവേന പ്രാർത്ഥനയോടുകൂടി തിരുനാൾ സമാപിക്കുമെന്ന് ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ സക്കറിയാസ് എടാട്ട് വി സി അറിയിച്ചു.

