വണ്ടൻമേട് ചേറ്റുകുഴിയിൽ അഞ്ചോളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; മോഷ്ടാക്കൾ എത്തിയത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷം
പുലർച്ചെ രണ്ടു മണിയോടെയാണ് വണ്ടൻമേട് ചേറ്റുകുഴിയിൽ 5 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത്.സഹകരണ ആശുപത്രിക്ക് എതിർവശമുള്ള 5 കടകളിലാണ് മോഷണം നടന്നത്. രണ്ടുമണിയോടെ ട്രാൻസ്ഫോമറിലെ വൈദ്യുതി ബന്ധം മോഷ്ടാക്കൾ വിശ്ചേദിച്ചു.ട്രാൻസ്ഫോമറിൽ നിന്നും മോഷ്ടാക്കൾ ഫ്യൂസ് ഊരിമാറ്റുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
ലാബ്, സ്റ്റേഷനറി കട, ഹയറിംഗ് സെൻ്റർ, ബാറ്ററികട, എ വൺ എന്നീ സ്ഥാപനങ്ങളിലാണ് മോഷ്ടാക്കൾ കയറിയത്. ക്യാഷ് കൗണ്ടറിൽ നിന്ന് പണവും അപഹരിച്ചു. മോഷണസംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് വിവരം. രണ്ടു പേരാണ് ട്രാൻസ്ഫോമറിൽ നിന്നും ഫ്യൂസ് ഊരി മാറ്റിയത്. വണ്ടൻമേട് പൊലീസ് അന്വേഷണം തുടങ്ങി.




