ഏലപ്പാറ ഹെലിബറിയ വള്ളക്കടവ് റോഡിൽ കോൺക്രീറ്റിംഗ് ജോലികൾ ആരംഭിച്ചു; എം എൽ എ ഫണ്ട് ഉപയോഗിച്ച് 20 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്

Aug 29, 2024 - 01:40
 0
ഏലപ്പാറ ഹെലിബറിയ വള്ളക്കടവ് റോഡിൽ കോൺക്രീറ്റിംഗ് ജോലികൾ ആരംഭിച്ചു; എം എൽ എ ഫണ്ട് ഉപയോഗിച്ച്
20 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്
This is the title of the web page

ഏലപ്പാറ, ഹെലിബറിയ ബംഗ്ലാവ് പടി , വള്ളക്കടവ് മേഖലയിലെ ആളുകളുടെ യാത്രാ യോഗ്യമായ റോഡെന്ന സ്വപ്നത്തിനാണ് സാക്ഷാത്കാരമാകുന്നത്.തോട്ടം തൊഴിലാളികൾ അടക്കം നിരവധി ആളുകളുടെ ഏക യാത്രാമാർഗ്ഗമാണ് ഈ റോഡ്. വർഷങ്ങൾക്ക് മുൻപ് ഇതുവഴി കുമളിക്ക് ബസ് സർവീസ് അടക്കം ഉണ്ടായിരുന്നു .എന്നാൽ റോഡിൻറെ ശോചനീയാവസ്ഥ മൂലം ഇത് നിലച്ചിരുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഈ റോഡിൻറെ നവീകരണമാണ് നിലവിൽ ഘട്ടം ഘട്ടമായി നടക്കുന്നത്. ആദ്യഘട്ടത്തിൽ ബംഗ്ലാവ് പടിയിൽ നിന്ന് 423 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്ത് നവീകരിച്ചിരുന്നു. പീരുമേട് എംഎൽഎ വാഴൂർ ഫോമൻ 20 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ച് നൽകിയത് .തുടർന്ന് രണ്ടാം ഘട്ടമായി അര കിലോമീറ്റർ ഭാഗം നവീകരിക്കാൻ 20 ലക്ഷം കൂടി എംഎൽഎ അനുവദിച്ചു. ഇതിൻറെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.

 ഇതിനിടെ തൊഴിലാളി യൂണിയനുകളിൽപെട്ട പ്രദേശത്തെ ചില ആളുകൾ തടസവാദം ഉന്നയിച്ച രംഗത്ത് വരികയും റോഡ് നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ഇടപെട്ട് പ്രതിരോധം തീർത്താണ് റോഡ് കോൺക്രീറ്റിംഗ് നടത്തിയത്. ഈ റോഡിൻറെ കുറച്ചുഭാഗം നവീകരിക്കാൻ ജോസ് കെ മാണി എംപി അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇതിൻറെ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി. ഇനി രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കാൻ ഉള്ളത്. വരും നാളുകളിൽ ഈ ഭാഗം കൂടി നവീകരിച്ച് മേഖലയുടെ റോഡ് വികസനം യാഥാർത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ജനപ്രതിനിധികൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow