അയ്യപ്പൻകോവിൽ പഞ്ചായത്തിൽ വെജിറ്റബിൾ കിയോസ്ക് പ്രവർത്തനം ആരംഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ.റ്റി ബിനു ഉൽഘാടനം ചെയ്തു

പച്ചക്കറികൾ വിറ്റഴിക്കുവാൻ അയ്യപ്പൻ കോവിൽ കുടുംബശ്രീയുടെ നേതൃത്വ ത്തിൽ വെജിറ്റബിൾ കിയോസ്ക് ഒരുങ്ങി. കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുമുള്ള ഉല്പന്നങ്ങളും ആഴ്ചയിൽ അഞ്ച് ദിവസങ്ങളിൽ പച്ചക്കറികളും ഇതുവഴി വിൽപ്പന നടത്തും. സംസ്ഥാന സർക്കാരും കുടുംബശ്രീ മിഷനും വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയോടൊപ്പം, കോഫി ഷോപ്പും ഹെൽപ് ഡെസ്ക്കും ഉണ്ട്.
അയ്യപ്പൻകോവിൽ കൂടാതെ ഇടുക്കി ജില്ലയിൽ കട്ടപ്പന മുനിസിപ്പാലിറ്റിയിലും വെള്ളിയാമറ്റം പഞ്ചായത്തിലുമാണ് കിയോസ്ക് യൂണിറ്റുകൾ അനുവദിച്ചിട്ടുള്ളത്. അയ്യപ്പൻകോവിലിൽ ആരംഭിച്ച കിയോസ്കിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി, ബിനു ഉത്ഘാടനം ചെയ്തു .കുട്ടികളുടെ പ്രതിനിധിയായി വൈഷ്ണവിയും, ഹരിതകർമ്മസേനയിലെ മുതിർന്ന അംഗം ആനന്ദവും, കുടുംബശ്രീയിലെ മുതിർന്ന അംഗം അന്നമ്മ ദേവസ്യയും ചേർന്ന് തിരിതെളിച്ചു.
യോഗത്തിൽ സി സി എസ് ചെയർപേഴ്സൺ രജിത ഷാജൻ അദ്ധ്യക്ഷതവഹിച്ചു. അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൺ ആദ്യവില്പന നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ നേതാക്കൾ , കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ഉത്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.