ആടിനെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുന്നു, സംവിധാനം തകിടംമറിക്കുന്നു- മാധ്യമങ്ങളോട് കയർത്ത് സുരേഷ് ഗോപി

Aug 27, 2024 - 08:23
 0
ആടിനെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുന്നു, സംവിധാനം തകിടംമറിക്കുന്നു- മാധ്യമങ്ങളോട് കയർത്ത് സുരേഷ് ഗോപി
This is the title of the web page

മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ക്ഷോഭിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നടനും എം.എൽ.എയുമായ മുകേഷിനെതിരേ ഉയർന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കോടതി വല്ലതും പറഞ്ഞോ, നിങ്ങളാണോ കോടതി എന്നായിരുന്നു മറുചോദ്യം. ഉയർന്നുവന്നതൊക്കെ ആരോപണങ്ങളാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുകേഷിന്റെ കാര്യത്തിൽ കോടതി വല്ലതും പറഞ്ഞോ. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ എന്റെ ഓഫീസിനെ സംബന്ധിക്കുന്ന കാര്യങ്ങൾ ചോദിക്കണം. വീട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ വീട്ടിലെ കാര്യം ചോദിക്കണം. അമ്മ അസോസിയേഷനിൽ നിന്ന് ഇറങ്ങി വരുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കൂ. ആരോപണങ്ങളൊക്കെ മാധ്യമസൃഷ്ടിയാണ്. ഇത് മാധ്യമങ്ങളുടെ തീറ്റയാണ്. ഇതുവെച്ച് കാശ് ഉണ്ടാക്കിക്കൊള്ളൂ.

പക്ഷെ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടുകയാണ് മാധ്യമങ്ങൾ. വിഷയങ്ങളെല്ലാം കോടതിക്ക് മുമ്പിലുണ്ട്. കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട്. കോടതി തീരുമാനിക്കും. സർക്കാർ കോടതിയിൽ കൊണ്ടുചെന്നാൽ അവർ എടുത്തോളും- സുരേഷ് ഗോപി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow