കട്ടപ്പന ബിവറേജസ് മാനേജ്മെന്റിന്റെ കയറ്റിറക്ക് തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ചുമട്ടുതൊഴിലാളി യൂണിയൻ ഐ എൻ റ്റി യൂ സി പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു

കട്ടപ്പന ബിവറേജസ് മാനേജ്മെന്റിന്റെ കയറ്റിറക്ക് തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ചുമട്ടുതൊഴിലാളി യൂണിയൻ ഐ എൻ റ്റി യൂ സി പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു.കൂലി വർദ്ധന ആവശ്യപ്പെട്ട് യൂണിയനുകൾ ഒന്നര വർഷം മുൻപ് കത്ത് നൽകിയെങ്കിലും ഒരു ചർച്ചക്കുപോലും മാനേജ്മെന്റ് തയ്യാറാകാതെ, പട്ടിക്ക് എല്ലും കഷ്ണം കൊടുക്കുന്നതുപോലെ ബിവറേജസ് മാനേജ്മെന്റ് ഏകപക്ഷീയമായി പേരിന് ഒരു കൂലി വർദ്ധന പ്രഖ്യാപിക്കുകയാണുണ്ടായത്.
ഇതിനെതിരെ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. 2024 സെപ്റ്റംബർ മൂന്നിന് കട്ടപ്പന ബിവറേജസിന് മുൻപിൽ ഐ എൻ റ്റി യൂ സി യുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ നടത്താൻ യോഗം തീരുമാനമെടുത്തു.കെ പി സി സി സെക്രട്ടറി തോമസ് രാജൻ സമ്മേളനം ഉത്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ സുഭാഷ് പി റ്റി അധ്യക്ഷത വഹിച്ചു. ജോസ് മുത്തനാട്ട്, മനോജ് മുരളി,സിജു ചക്കുംമൂട്ടിൽ,പി ജെ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.