ചൊക്രമുടിയിലെ കൈയേറ്റം : ശക്തമായ നടപടി വേണം - കെ സലിംകുമാർ

Aug 26, 2024 - 11:01
 0
ചൊക്രമുടിയിലെ കൈയേറ്റം :
ശക്തമായ നടപടി വേണം - കെ സലിംകുമാർ
This is the title of the web page

 ചോക്രമുടിയിലെ ഭൂമി കൈയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ആവശ്യപ്പെട്ടു. ദേവികുളം താലൂക്കിൽപ്പെട്ട ബൈസൻവാലി വില്ലേജിലെ ചൊക്രമുടിയിൽ സർക്കാർ ഭൂമി കൈയേറി റോഡ് നിർമാണവും പാറ ഖനനവും നടത്തിവരുന്ന സംഘത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് കൈയേറ്റ ഭൂമി തിരിച്ചു പിടിക്കണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അതീവ പരിസ്ഥിതിലോല പ്രദേശമായ ഇവിടെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ആശങ്കാ ജനകമാണ്. ദുരന്തനിവാരണ നിയമപ്രകാരം റെഡ് സോൺ കാറ്റഗറിയിൽ വരുന്നതാണ് ഈ പ്രദേശം.   ഇവിടെ ഭൂമി കയ്യേറി പ്ലോട്ടുകളായി വിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കൈയേറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സലിംകുമാർ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow