എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി രണ്ടാം ദിന ക്യാമ്പയിൻ കട്ടപ്പനയിൽ നിന്നും ആരംഭിച്ചു

ദേശീയ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ്റെ നിർദേശ പ്രകാരം സംസ്ഥാന തലത്തിൽ ആദ്യ 95 ൽ എത്താനുള്ള കാമ്പയിനിൻ്റെ ഭാഗമായാണ് ജില്ലകളിലെ വിവിധ TI സുരക്ഷ പദ്ധതികളുടേയും ജില്ലാ പോസിറ്റീവ് നെറ്റ്‌വർക്കുകളുടേയും സഹകരണത്തോടെ ബോധവത്കരണ ക്യാമ്പയിൻ രണ്ടാം ഘട്ടം നടത്തുന്നത്.ഇതിന്റെ ഭാഗമായി ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
ഇടുക്കി ജില്ലയിൽ കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന റ്റാർജറ്റെഡ് ഇന്റർവെൻഷൻ സുരക്ഷ പദ്ധതികളായ, അനുഗ്രഹ, സുരക്ഷ പ്രൊജക്റ്റ്,ആർഷാഭരത് FSW സുരക്ഷ പ്രൊജക്റ്റ്, SOMA മൈഗ്രേഡ് സുരക്ഷ പ്രോജക്ടിൻ്റെയും സഹകരണത്തോടെ എയ്ഡ്‌സ് ബോധവൽക്കരണ ക്യാംപയിൻ രണ്ടാം ഘട്ടം 2 ദിവസങ്ങളിലായി സംഘടിപ്പിക്കുന്നത്. നഗരസഭാ ചെയർ പേഴ്സൺ ബീനാ ടോമി ഫ്ലാഗ് ഓഫ് ചെയ്തു.
പ്രത്യേകം തയ്യാറാക്കിയ KSRTC ബസിൽ IEC എക്സിബിഷനും IEC വിതരണവും Condom പ്രദർശനവും വിതരണവും കൗൺസിലിംഗും സൗജന്യ HIV/സിഫിലിസ് നിർണയ സ്ക്രീനിംഗും ക്രമീകരിച്ചിരുന്നു.ആർഷ ഭാരത് സുരക്ഷ പ്രൊജക്റ്റ് കൗൺസിലർ തനിഷ് കുമാർ സി. ആർഷ ഭാരത് പ്രൊജക്റ്റ് ഡയറക്ടർ ഷൈനി സ്റ്റീഫൻ,പ്രൊജക്റ്റ് ഔട്ട് റീച് വർക്കർ ഷീബ റ്റി.ആർ.,പ്രൊജക്റ്റ് മാനേജർ സോണിയ, സജി ഹെൽത്ത് ഇൻസ്പെക്ടർ സിന്ധുതുടങ്ങിയവർ നേതൃത്വം നൽകി.