പീരുമേട് വണ്ടിപ്പെരിയാർ അരണയ്ക്കൽ എസ്റ്റേറ്റിലെ തേയില, ഏലം തോട്ടങ്ങളിലെ താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ തീരുമാനം

Aug 23, 2024 - 11:04
 0
പീരുമേട് വണ്ടിപ്പെരിയാർ അരണയ്ക്കൽ എസ്റ്റേറ്റിലെ തേയില, ഏലം തോട്ടങ്ങളിലെ താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ  തീരുമാനം
This is the title of the web page

വണ്ടിപ്പെരിയാർ എ വി ടി അരണയ്ക്കൽ എസ്റ്റേറ്റിലെ തേയില,ഏലം .തോട്ടങ്ങളിലെ താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനാണ് തീരുമാനമായത്. പീരുമേട് ഡെപ്യൂട്ടി ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ മാനേജ്മെൻറ്, ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തേയില,ഏലം തോട്ടങ്ങളിൽ ജോലി ചെയ്തു വരുന്ന താൽക്കാലിക തൊഴിലാളികളിൽ അമ്പത് ശതമാനത്തിൽ കൂടുതൽ ഹാജർ ഉള്ളവരെ പ്രായപരിധി പരിഗണിക്കാതെ സ്ഥിരപ്പെടുത്താനാണ് തീരുമാനം. കമ്പനി തയ്യാറാക്കിയിട്ടുള്ള ലിസ്റ്റിൽ അപകടം, മെറ്റേണിറ്റി, നിയമാനുസൃത അവധി പോയിട്ടുള്ള തൊഴിലാളികൾക്കും പരിഗണന ലഭിക്കും . തേയില വിഭാഗത്തിൽ 33 തൊഴിലാളികളും, ഏലം വിഭാഗത്തിൽ 29 തൊഴിലാളികളുമാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഒക്ടോബർ 1 മുതൽ സ്ഥിരപ്പെടുത്തലിന് പ്രാബല്യം ലഭിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow