വണ്ടിപ്പെരിയാറിൽ 44 കാരി കുഴഞ്ഞുവീണ് മരിച്ചു

വണ്ടിപ്പെരിയാർ ടൗണിൽ യൂണിയൻ ബാങ്കിന് സമീപം നളിനി ഹൗസിൽ സുധർലിൻ (44)ആണ് കൊഴിഞ്ഞുവീണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3:00 മണിയോടുകൂടി വണ്ടിപ്പെരിയാർ കുരിശുമലയിലെ ബന്ധുവീട്ടിൽ പോകുന്നതിനിടെ വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. കൈക്ക് ഒടിവും തലക്ക് മാരകമായ ക്ഷതം ഏൽക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഇതുവഴി എന്ന നാട്ടുകാരാണ് സുധർലിനെ വഴിയിൽ വീണു കിടക്കുന്നത് കാണുന്നത് തുടർന്ന് വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും.മാതാവ് സുശീല മകൻ വിശാൽ പ്ലസ് വൺ വിദ്യാർഥിയാണ്.