ഇടുക്കിയിലെ പട്ടയ വിഷയത്തില്‍ സംസ്ഥാന സർക്കാരിനെയും വനം, റവന്യു വകുപ്പുകളെയും വിമര്‍ശിച്ച് എംഎം മണി എം എല്‍ എ

Aug 19, 2024 - 08:47
Aug 19, 2024 - 08:48
 0
ഇടുക്കിയിലെ പട്ടയ വിഷയത്തില്‍ സംസ്ഥാന സർക്കാരിനെയും  വനം, റവന്യു വകുപ്പുകളെയും വിമര്‍ശിച്ച് എംഎം മണി എം എല്‍ എ
This is the title of the web page

ഇടുക്കിയിലെ പട്ടയ വിഷയങ്ങളില്‍ സർക്കാരിനെയും  വിവിധ വകുപ്പുകളെയും  ഒരേ പോലെ രൂക്ഷമായി വിമര്‍ശിച്ചാണ് എം എം മണി രംഗത്ത് എത്തിയിരിക്കുന്നത്. നമ്മുടെ സര്‍ക്കാരാണെന്ന് നോക്കേണ്ടെന്നും കൂടുതല്‍ സംഘടിതമായി സമരം ചെയ്യണമെന്നും എംഎല്‍എ ജനങ്ങളോട് ആഹ്വാനം ചെയ്തു.കളക്ടറേറ്റിലും വേണ്ടി വന്നാല്‍ സെക്രട്ടറിയേറ്റിലേയ്ക്കും സമരം നടത്തണമെന്ന്  എംഎല്‍എ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയുക ,വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കുക,വനഭൂമി വർധിപ്പിക്കാനുള്ള വനം വകുപ്പിന്റെ ഗുഢനീക്കം അവസാനിപ്പിക്കുക,കേന്ദ്ര വന സംരക്ഷണ നിയമ ഭേദഗതി 2032 പ്രകാരമുള്ള വനാതിർത്തി നിച്ഛയിക്കൽ ജനപ്രതിനിധികളുമായി കൂടി ആലോചിച്ചു നടപ്പിലാക്കുക,കുത്തകപാട്ട ഭൂമിയും തോട്ടങ്ങളും വനഭൂമിയാക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

സി ഐ ടി യുവിന്റെയും,കർഷക സംഘത്തിന്റെയും ,കെ എസ്‌ കെ ടി യുവിന്റെ സംയുക്ത ആഭിമുഖ്യത്തിലാണ് ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. പി.രവി,കെ എസ്‌ മോഹനൻ,ഷൈലജ സുരേന്ദ്രൻ,എൻ പി സുനിൽകുമാർ,വി എ കുഞ്ഞുമോൻ,വി വി ഷാജി തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow