കട്ടപ്പന കല്യാണത്തണ്ട് റവന്യു ഭൂമിയിലെ കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം തടയുമെന്ന് കോൺഗ്രസ്

കട്ടപ്പന വില്ലേജിൽ ബ്ലോക്ക് നമ്പർ 60 കല്യാണത്തണ്ട് മേഖലയിലെ സർക്കാർ വക റവന്യൂ പുറമ്പോക്കിൽ താമസിക്കുന്ന 43 കുടുംബങ്ങളെ കുടിയിറക്കി റിസർവ്വ് വനമാക്കി പ്രഖ്യാപിക്കുന്നതിനുള്ള സർക്കാർ നീക്കം തടയുമെന്ന് യു.ഡി.എഫ്. കഴിഞ്ഞ ആറരപ്പതിറ്റാണ്ടുകളായി ജീവിച്ചുവരുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനു പകരം അവരെ ഇറക്കിവിടാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഈ സ്ഥലത്തോട് ചേർന്ന് കിടക്കുന്ന സർവ്വേ നമ്പർ 16,20,21 എന്നീ നമ്പറുകളിൽപെട്ടവർക്ക് പട്ടയംനൽകുകയും സർവ്വേ നമ്പർ 19 ൽ പെട്ടവർക്ക് പട്ടയം നിഷേധിക്കുകയും ചെയ്യുന്നത് തികഞ്ഞ അനീതിയാണ്. റവന്യൂ വകുപ്പ് പുൽമേട് എന്ന് കാട്ടി കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് അധികൃതർ പ്രദേശത്ത് ബോർഡ സ്ഥാപിച്ചിരുന്നു. ഇത് കോൺഗ്രസ് പ്രവർത്തകർ പിഴുതെറിഞ്ഞു. കോൺഗ്രസ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബോർഡ് പിഴുതെറിഞ്ഞ് സ്ഥലത്ത് കൊടി നാട്ടി. സ്ഥലം എം എൽ എ കൂടിയായ മന്ത്രി റോഷി അഗസ്റ്റിന് പ്രശ്നം പരിഹരിക്കാൻ താത്പര്യമില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
ഒരു കാരണവശാലും ഇവിടെ നിന്ന് ആരെയും കുടിയൊഴിപ്പിക്കാൻ സമ്മതിക്കില്ലെന്ന് മുനിസിപ്പൽ ചെയർ പേഴ്സൺ ബീന ടോമി പറഞ്ഞു.കെ. പി സി സി സെക്രട്ടറി തോമസ രാജൻ, മണ്ഡലം പ്രസിഡൻ്റെ സിജു ചക്കും മൂട്ടിൽ, ബഹുജന സംഘടനാ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിലാണ് കല്യാണത്തണ്ട് സന്ദർശിച്ച് ബോർഡ് പിഴുതെറിയുകയും ,പാർട്ടികൊടി കുത്തുകയും ചെയ്തത്