ഇരുപതേക്കർ വള്ളക്കടവ് റോഡിലും പരിസരങ്ങളിലും തള്ളിയിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു

Aug 18, 2024 - 08:48
 0
ഇരുപതേക്കർ വള്ളക്കടവ് റോഡിലും പരിസരങ്ങളിലും തള്ളിയിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു
This is the title of the web page

ഗോൾഡൻവാലി റെസിഡൻസ് അസോസിയേഷൻ & എസ്. എച്ച് .ജി യുടെ നേതൃത്തിൽ നടത്തിയ ശ്രമദാനത്തിലൂടെ ഇരുപതേക്കർ _ വള്ളക്കടവ് റോഡിലും പരിസരങ്ങളിലും തള്ളിയിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. ടൺ കണക്കിന് മാലിന്യങ്ങളാണ് ഒഴുകയിൽപ്പടി ഭാഗത്തുള്ള കലുങ്കുകൾക്കടിയിലും മറ്റും നിക്ഷേപിച്ചിരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരുപതേക്കർ _ വള്ളക്കടവ് റോഡിനേയും പരിസരങ്ങളേയും മാലിന്യ നിക്ഷേപത്തിൻ്റെ ഹബ്ബാക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കാൻ കട്ടപ്പന നഗരസഭയും പോലീസും ശ്രദ്ധ പുലർത്തണമെന്ന് ഗോൾഡൻവാലി റെസിഡൻസ് അസോസിയേഷൻ & എസ്. എച്ച് .ജി ഭാരവാഹികളും അംഗങ്ങളും ഒന്നടങ്കം അഭ്യർത്ഥിച്ചു.

മാലിന്യ നിർമ്മാർജ്ജനത്തിൻ്റെയും ഇരുപതേക്കർ _ വള്ളക്കടവ് റോഡിലും പരിസരങ്ങളിലും ക്യാമറകൾ സ്ഥാപിക്കുന്നതിൻ്റേയും മാലിന്യനിക്ഷേപകരെ കണ്ടെത്താനുള്ള ജനകീയ ജാഗ്രതാ സമിതി സ്ക്വാഡിൻ്റെ നിരീക്ഷണ യാത്രയുടേയും ഉദ്ഘാടനം മുൻസിപ്പാലിറ്റി 21-ാം വാർഡ് കൗൺസിലർ  ഷജി തങ്കച്ചൻ നിർവഹിച്ചു.

 അസോസിയേഷൻ പ്രസിഡൻ്റ് ജോസഫ് കോയിക്കൽ, സെക്രട്ടറി ഓ.ജെ. തോമസ് ഒഴുകയിൽ, ട്രഷറർ വി.എസ്.വിജയകുമാർ, ഓ.കെ. മത്തായി ഒഴുകയിൽ , മാത്തച്ചൻ പുളിക്കൽ ,കെ. ജെ. സെബാസ്റ്റ്യൻ കറുകപ്പള്ളി, സണ്ണി വള്ളിയാംകുളം ,ജോർജ് വിളയിക്കാട്ട്,സണ്ണി ഒഴുകയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

റെസിഡൻസ് അസോസിയേഷൻ & എസ്. എച്ച് .ജി യുടെ നേതൃത്തിൽ നടത്തിയ ശ്രമദാനത്തിലൂടെ ഇരുപതേക്കർ _ വള്ളക്കടവ് റോഡിലും പരിസരങ്ങളിലും തള്ളിയിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. ടൺ കണക്കിന് മാലിന്യങ്ങളാണ് ഒഴുകയിൽപ്പടി ഭാഗത്തുള്ള കലുങ്കുകൾക്കടിയിലും മറ്റും നിക്ഷേപിച്ചിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow