വയനാട് പുനരധിവാസം സർക്കാർ ഉറപ്പുവരുത്തണം ; കേരളാ പ്രദേശ് കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി

2018 ലെ മഹാപ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർ ഇടുക്കിയിൽ പല ഭാഗങ്ങളിലും ഇന്നും വാടക വീടുകളിലും കോർട്ടേഴ്സുകളിലുമായി കഴിയുന്നുണ്ട്. പ്രളയശേഷം ആറ് വർഷം കഴിഞ്ഞിട്ടും എൽ ഡി എഫ് സർക്കാർ പുനരധിവാസം പൂർത്തീകരിച്ചിട്ടില്ല.ഈ ഉദാസീനത വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിനിരയായി എല്ലാം നഷ്ടപ്പെട്ട് കഴിയുന്ന മേപ്പാടിയിലെ മനുഷ്യരോട് കാണിക്കാതെ അവരെ അനാഥരായി തെരുവിൽ അലയാൻ വിടാതെ ദുരിതശ്വാസഫണ്ട് ഫലപ്രദമായി വിനിയോഗിച്ച് എത്രയും വേഗം പുനരധിവസിപ്പിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ഡി സി സി പ്രസിഡന്റ് സി. പി. മാത്യു ആവിശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും എല്ലാ സഹകരണവും പിന്തുണയും സർക്കാരിന് ഇക്കാര്യത്തിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സി. പി. പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റി ചെറുതോണിയിൽ സംഘടിപ്പിച്ച ദുരന്തബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ചുകൊണ്ടുള്ള ദീപം തെളിയിക്കൽ ചടങ്ങിൽ ദീപനാളങ്ങൾ പകർന്നു നൽകി ഉത്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സി. പി. മാത്യു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കൻ അധ്യക്ഷത വഹിച്ചു. കെ പി സി സി എക്സി അംഗം ഏ. പി. ഉസ്മാൻ, ജോസ് മുത്തനാട്ട്, ശശീധരൻ നായർ, കെ. എ. എബ്രാഹം, എൻ. ഡി. അർജുനൻ, അഡ്വ : അനീഷ് ജോർജ്, വർക്കി പൊടിപാറ, ബാബു അത്തിമൂട്ടിൽ, ജോസ് ആനക്കല്ലിൽ, സൂട്ടർ ജോർജ്, ബിജു വട്ടമറ്റം, സലീഷ് പഴയിടം,റിസ്വാൻ പാലമൂടൻ ,അലീസ് ജോസ്, ഏലിയാമ്മ ജോയി, ടോമി തെങ്ങുംപള്ളി, ജോയി കുന്നുവിള, ഏ. പി. ഫിലിപ്പ്,ബെന്നി പാറേക്കാട്ടിൽ ,രാജീവ് എസ്. വി., സി. പി. സലിം, ജോബി തയ്യിൽ, മുജീബ് മണിയാറൻകൂടി തുടങ്ങിയവർ സംസാരിച്ചു.