കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിന്റെയും വൈ എം സി എ കട്ടപ്പനയുടേയും പവർ ഇൻ ജീസസ് ചർച്ചിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഓഗസ്റ്റ് 18ന്

കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിന്റെയും വൈഎംസിഎ കട്ടപ്പനയുടേയും പവ്വർ ഇൻ ജീസസ് ചർച്ചിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പള്ളിക്കവല സി.എ സ്.ഐ. ഗാർഡനിലുള്ള വൈഎംസിഎ ഹാളിൽ വച്ച് 2024 ഓഗസ്റ്റ് 18-ാം തീയതി ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
ക്യാമ്പിൽ ജനറൽ മെഡിസിൻ, ഇ.എൻ.റ്റി., ത്വക്ക് രോഗം, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളുടെ സേവനം ലഭ്യമായിരിക്കും. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ തുടങ്ങിയ ടെസ്റ്റുകൾ ക്യാമ്പിൽ സൗജന്യമായി ചെയ്യുന്നതാണ്. തുടർ ചികിത്സ ആവശ്യമായി വരുന്ന രോഗികൾക്ക് കുറഞ്ഞനിരക്കിൽ ആശുപത്രിയിൽ ചികിത്സ നൽകുന്നതാണ്. പൊതുജനങ്ങൾ ഈ അവസരം ഉപയോഗപ്പെടുത്തണം.
ഭാരത വൈഎംസിഎയുടെ 180-ാം മത് വാർഷിക ആഘോഷങ്ങളുടേയും കട്ടപ്പന വൈഎംസിഎയുടെ 45-ാം മത് വാർഷിക ആഘോഷങ്ങളുടേയും ഭാഗമായി ഒട്ടേറെ സാമൂഹിക പദ്ധതികളാണ് കട്ടപ്പന വൈഎംസിഎ ഈ വർഷം ക്രമീകരിച്ചിട്ടുള്ളത്. കട്ടപ്പന മുൻസിപ്പാലിറ്റിയിലെ പൊതുജനങ്ങൾക്കും അതിഥി തൊഴിലാളികൾക്കും അവസരം ഉപയോഗപ്പെടുത്താനാണ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.
സി.എസ്.ഐ. ഗാർഡനിലുള്ള കട്ടപ്പന വൈഎംസിഎ ഹാളിൽ ഈ ഞായറാഴ്ച നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ കട്ടപ്പന വൈഎംസിഎ പ്രസിഡൻ്റ് രജിറ്റ് ജോർജ് അദ്ധ്യക്ഷത വഹിക്കും. കട്ടപ്പന എസ്.എച്ച്.ഒ. ശ്രീ. മുരുകൻ റ്റി.സി. മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രി ഡയറക്ടർ ബ്രദർബൈജു വാലുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും.
വൈഎംസിഎ സംസ്ഥാന വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ജോർജ്ജ് ജേക്കബ്, പവർ ഇൻ ജീസസ് ചർച്ച് പാസ്റ്റർ വിൻസെന്റ് തോമസ്, വൈഎംസിഎ സെക്രട്ടറി കെ.ജെ. ജോസഫ്, പ്രോഗ്രാം കൺവീ നർ ലാൽ പീറ്റർ പി.ജി., ട്രഷറാർ യു.സി. തോമസ് എന്നിവർ ആശംസകൾ അർപ്പിക്കും. വാർത്ത സമ്മേളനത്തിൽ ജോർജ്ജ് ജേക്കബ്, രജിറ്റ് ജോർജ്, കെ.ജെ. ജോസഫ്, യു.സി തോമസ്, ബോസ് ഇഗ്നേഷ്യസ്, ജോസ് വർഗീസ്, വിൻസന്റ് തോമസ്, റോജൻ ഈപ്പൻ തുടങ്ങിയവർ പങ്കെടുത്തു.