റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ക്ലബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് മനോജ് അഗസ്റ്റിൻ ദേശീയപതാക ഉയർത്തുകയും സാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. വിമുക്ത ഭടൻ ഹവിൽദാർ രാജേഷ് മേനോനെ ആദരിച്ചു.
ആഘോഷത്തോനുബന്ധിച്ച് ക്ലബ് അംഗങ്ങൾ അമർജവാൻ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ക്ലബ് സെക്രട്ടറി പ്രദീപ് S മണി,മറ്റു ഭാരവാഹികളായ അഭിലാഷ് എ എസ്, ബെന്നി വർഗീസ് എന്നിവരും റോട്ടറി കുടുബാംഗങ്ങളും പങ്കെടുത്തു.