കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചത്. വിപുലമായി ആഘോഷ പരിപാടികൾ മറ്റി വച്ചാണ് ഗാന്ധി സ്ക്വയറിൽ ആഘോഷ ചടങ്ങുകൾ നടന്നത് . ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം എ ഐ സി സി അംഗം ഇ എം അഗസ്തി ദേശിയ പതാക ഉയർത്തി.
തുടർന്ന് നടന്ന യോഗത്തിൽ വയനാട് ദുരന്തഭൂമി സേവനമിച്ച സച്ചിൻ പാറേക്കര ഭാവന സജിൻ ദമ്പതികളെയും, യൂത്ത് കെയർ പ്രവർത്തകരെയും കെപിസിസി സെക്രട്ടറി തോമസ് രാജൻ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടികുഴി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
അഡ്വ :കെ ജെ ബെന്നി, മനോജ് മുരളി, ജോസ് മുത്തനാട്ട്,ബീന ടോമി,ജോയി ആനിത്തോട്ടം,സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ,എ. എം. സന്തോഷ്, സജിമോൾ ഷാജി, ലീലാമ്മ ബേബി, ജോസ് ആനക്കല്ലിൽ, പി. എസ്. മേരിദാസൻ, പി. ജെ. ബാബു,പി. എസ്. രാജപ്പൻ, രാജു വെട്ടിക്കൽ കെ. എസ്. സജീവ്,ജിതിൻ ഉപ്പുമാക്കൽ റൂബി വേഴാമ്പത്തോട്ടം, അരുൺകുമാർ കാപ്പുകാട്ടിൽ, സി. എം. തങ്കച്ചൻ, ഷാജൻ എബ്രഹാം, ഷിബു പുത്തൻ പുരക്കൽ, കെ. ഡി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.