സീറോ മലബാർ യൂത്ത് മൂവ്‌മെൻ്റ് കട്ടപ്പന ഫൊറോന എസ് എം വൈ എം ന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ മുല്ലപെരിയാർ ഉപവാസ സമരത്തിന് തുടക്കമായി
സീറോ മലബാർ യൂത്ത് മുവ്‌മെൻ്റ് കട്ടപ്പന ഫൊറോന എസ് എം വൈ എം ന്റെ ആഭിമുഖ്യത്തിൽ മുല്ലപെരിയാർ ഡാമുമായി ബന്ധപ്പെട്ടു ജനങ്ങൾക്കു സുരക്ഷാ ഉറപ്പു വരുത്തുക, ഡാം ഡീക്കമ്മീഷൻ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓഗസ്റ്റ് 15 വ്യാഴഴ്ച്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയുള്ള ഉപവാസ സമരം ആരംഭിച്ചു. ഉപവാസ സമരം നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.



