ഉപ്പുതറ ഒ.എം എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി
രാജ്യത്തിൻ്റെ 78ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉപ്പുതറ ഒ.എം എൽ പി സ്കൂളിലെ കുട്ടികൾ സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി.സ്കൂൾ അങ്കണത്ത് നിന്ന് ആരംഭിച്ച റാലി ക്വാർട്ടേഴ്സ് പടി ജംഗ്ഷൻ ചുറ്റി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. അംഗൻവാടി കുട്ടികൾ ഉൾപ്പെടെ റാലിയിൽ പങ്കെടുത്തു.ദേശസ്നേഹത്തിൻ്റെ മുദ്രാവാക്യങ്ങൾ വിളിച്ചാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്.
ഭാരതാംമ്പയും , ഗാന്ധിയും, നെഹ്റുവും ഒക്കെ വേഷധാരികളായ കുരുന്നുകൾ റാലിക്ക് മാറ്റേകി. അധ്യാപകർ , പി.ടി എ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന യോഗം പി.ടി.എ പ്രസിഡണ്ട് മനു ആൻ്റണി ഉത്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീതി സെബാസ്റ്റ്യൻ അധ്യക്ഷയായി. റീന തോമസ് , ചിന്നുമോൾ വി.വി എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ മെഗാ പെയിൻ്റിംഗ് കോംപറ്റീഷനിൽ വിജയിച്ചവരെ മൊമൻ്റോ നൽകി ആദരിച്ചു,കുട്ടികളുടെ വിവിധ കലാപരിപാടികളും പരിപാടിയോടനുബന്ധിച്ച് നടന്നു.




