ദുരിതാശ്വാസനിധിയിലേക്ക് 1 ലക്ഷം രൂപ നൽകി സഹകരണ ആശുപത്രി ജീവനക്കാർ

കട്ടപ്പന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 106000 രൂപ കൈമാറി സഹകരണ ആശുപത്രി ജീവനക്കാർ. വയനാടിന് കൈത്താങ്ങായി മാറാൻ ജീവനക്കാർ സ്വയം പ്രേരിതമായി സ്വരൂപിച്ചതാണ് ഈ തുക. സഹകരണ ആശുപത്രി സ്ഥാപനങ്ങളുടെ സ്ഥാപകനും ഡയറക്ടറുമായ സി വി വർഗീസ് ജീവനക്കാർ ശേഖരിച്ച തുക ഏറ്റുവാങ്ങി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
എട്ടാം വർഷത്തിലേക്ക് പ്രവേശിച്ച കട്ടപ്പന സഹകരണ ആശുപത്രി ജീവനക്കാർ ഒരുമിച്ചു ചേർന്നാണ് തുക കൈമാറിയത്. ചടങ്ങിൽ സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡണ്ട് കെ യു വിനു അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് കെ പി സുമോദ്, ഡയറക്ടർമാരായ കെ ആർ സോദരൻ, ടോമി ജോർജ്ജ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോസൻ വറുഗീസ്, മനേജിംഗ് ഡയറക്ടർ സജി തടത്തിൽ. സൊസൈറ്റി സെക്രട്ടറി ആൽബിൻ ഫ്രാൻസിസ്, പബ്ലിക് റിലേഷൻ ഓഫീസർ ലാൽജി ജോസഫ്, നഴ്സിംഗ് ഡയറക്ടർ ആൻ മാത്യു എന്നിവർ സംസാരിച്ചു.