വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ മിഷൻ 2025 സംയുക്ത ക്യാമ്പ് സംഘടിപ്പിച്ചു.കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു

2025 ൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുക എന്നാ ലക്ഷ്യത്തോടെയാണ് കെ പി സി സി ആവിഷ്കരിച്ചിരിക്കുന്ന പ്രോഗ്രാം ആയ മിഷൻ 2025 ന്റെ ഭാഗമായി കോൺഗ്രസ് കട്ടപ്പന, ഇടുക്കി ബ്ലോക്ക് കമ്മറ്റികളുടെ സംയുക്ത ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചത്. ക്യാമ്പ് എക്സിക്യൂട്ടീവിൽ ഇടുക്കി നിയോജക മണ്ഡലത്തിലെ പത്ത് മണ്ഡലങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നിരവധി നേതാക്കൾ പങ്കെടുത്തു.
ക്യാമ്പിൽ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള കർമപദ്ധതികകൾ തയാറാക്കുന്നതിനൊപ്പം ജില്ലയിലെ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങളും, സംസ്ഥാന ഗവണ്മെന്റിന്റെ ജനവിരുദ്ധ ഭരണവും ചർച്ചയായി . ലോകസഭ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ആവർത്തിച്ച് തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നീടുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും യൂ ഡി എഫിന് മികച്ച വിജയം നേടുന്നതിനുമുള്ള പദ്ധതികൾ തയാറാക്കുന്നതിനാണ് കെ പി സി സി മിഷൻ 2025 പ്രോഗ്രാമിന് രൂപം നൽകിയിരുയ്ക്കുന്നത്.
സംസ്ഥാന തലത്തിലും ജില്ലാത്തലത്തിലുമുള്ള ക്യാമ്പ് എക്സിക്യൂട്ടീവിന് ശേഷമാണ് നിയോജകമണ്ഡലം തലത്തിൽ നടന്നത്. കെ പി സി സി രാഷ്ട്രീയകാര്യ സമതിയംഗം ജോസഫ് വാഴക്കൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് അഡ്വ:അനീഷ് ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ എഐസിസി അംഗം അഡ്വ :ഇ. എം. അഗസ്തി, ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, നേതാക്കളായ അഡ്വ:എസ്. അശോകൻ,സി. പി. മാത്യു,ജോയി വെട്ടിക്കുഴി, ഇബ്രാഹിംകുട്ടി കല്ലാർ,റോയ് കെ പൗലോസ്, തോമസ് രാജൻ, അഡ്വ:എം. എൻ. ഗോപി,എ. പി. ഉസ്മാൻ, എം. കെ. പുരുഷോത്തമൻ, നിഷ സോമൻ, ഷാജി വെള്ളംമാക്കൽ, പി. എം. ഫ്രാൻസിസ് കെ . എസ്. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.