സഹോദരങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെയും കരുതലിന്റെയും കാര്യത്തിൽ കേരളം ഒരു മികച്ച മാതൃകയാണെന്ന് ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഐ എ എസ് പറഞ്ഞു

എഴുകും വയൽ സ്പൈസ് വാലി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിമുക്ത ഭടൻമാരേ ആദരിക്കൽ ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരികുകയായിരുന്നു കളക്ടർ. എഴുകും വയൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. വിമുക്തഭടൻമാരായ ഒൻപത് പേരേയാണ് ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ആദരവ് നൽകിയത്.
എഴുകും വയൽ സ്പൈസ് വാലി റോട്ടറി ക്ലബ് പ്രസി. റാണാ തോണക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ നെടുംങ്കണ്ടം സർക്കിൾ ഇൻസ്പെക്ടർ ജെർലിൻ വി.സ്കറിയ മുഖ്യ പ്രഭാഷണം നടത്തി.റോട്ടറി ഡിസ്ട്രിക് ഡയറക്ടർ യൂനസ് സിദ്ധിക്, റോട്ടറി ഡിസ്ട്രിക് ചെയർമാൻ ഷിഹാബ് ഈട്ടിക്കൽ, റോട്ടറി അസ്സി. ഗവർണർ ബിജു തോമസ്, ജിജിആർ സാബു മാലിയിൽ തുടങ്ങിയവർ സംസാരിച്ചു.