കാഞ്ചിയാർ ലബ്ബക്കട ജോൺ പോൾ മെമ്മോറിയൽ ബി. എഡ്. കോളേജിലെ 2024- 2026 ബാച്ച് അദ്ധ്യാപക വിദ്യാർഥികൾക്കായുള്ള പ്രവേശക ദിനാഘോഷം "ഇൻസെപ്റ്റോ 2K24" നടന്നു
ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. റോണി എസ്. റോബർട്ട് അധ്യഷത വഹിച്ചു.ഓഗസ്റ്റ് 12 മുതൽ ഒരാഴ്ച്ച ആന്റി റാഗിങ് വീക്ക് ആയി എംജി യൂണിവേഴ്സിറ്റി ആചരിക്കുന്ന കാര്യം അറിയിക്കുകയും, ക്യാമ്പസുകൾ നല്ല സൗഹൃദം സൃഷ്ടിക്കാൻ ഉള്ള ഇടം ആണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. കോളേജ് മാനേജർ റവ. ഫാ. ജോൺസൺ മുണ്ടിയത്ത് CST ഉത്ഘടന കർമ്മം നിർവഹിച്ചു.
സമകാലിക സമൂഹത്തിൽ അധ്യാപകരുടെ പ്രാധാന്യത്തെ പ്പറ്റി അദ്ദേഹം സംസാരിച്ചു. കോളേജ് ബർസാർ ഫാ. ചാൾസ് തോപ്പിൽ CST, സന്തോഷമായ് എന്തിനെയും സമീപിക്കണം എന്ന് അദ്ദേഹം നൽകിയ ആശംസ പ്രസംഗത്തിൽ ഓർമിപ്പിച്ചു. ചടങ്ങിൽ രണ്ടാം വർഷ അധ്യാപക വിദ്യാർഥികൾ വിവിധ കലാപരിപാടികൾ ഒരുക്കി ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികൾക്കളെ സ്വാഗതം ചെയ്തു.




