കട്ടപ്പന - മുൻസിപ്പാലിറ്റി 21, 22 വാർഡുകളിൽപ്പെടുന്ന 20-ഏക്കർ വള്ളക്കടവ് റോഡിലും പരിസരങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തി നിയമത്തിന് മുമ്പിലെത്തിക്കാൻ ജനകീയ സ്ക്വാഡ് രൂപീകരിച്ചു

കട്ടപ്പന - മുൻസിപ്പാലിറ്റി 21, 22 വാർഡുകളിൽപ്പെടുന്ന 20-ഏക്കർ വള്ളക്കടവ് റോഡിലും പരിസരങ്ങളിലും ഡയപ്പർ , പ്ലാസ്റ്റിക്ക്,കോഴി വേസ്റ്റ് , മദ്യക്കുപ്പികൾ തുടങ്ങിയ മാലിന്യങ്ങൾ സാമൂഹിക വിരുദ്ധർ നിരന്തരം വലിച്ചെറിയുന്നത് ഈ റോഡിൻ്റെ സമീപത്ത് താമസിക്കുന്നവരുടെ നിത്യ ജീവിതം ദുഃസ്സഹമാക്കുകയാണ്.ഈ പ്രദേശത്ത് പോലീസ്, മുൻസിപ്പൽ ആരോഗ്യ വിഭാഗം തുടങ്ങിയവയുടെ പട്രോളിംഗും പരിശോധനയും ഉണ്ടാകണമെന്ന് ഗോൾഡൻവാലി റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമത്തിന് മുമ്പിലെത്തിക്കാൻ ജനകീയ സ്ക്വാഡ് രൂപീകരിച്ചു. റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെട്ട ജനകീയ സ്ക്വാഡ് രാത്രികാലങ്ങളിൽ 20 - ഏക്കർ - വള്ളക്കടവ് റോഡിൽ നിരീക്ഷണം നടത്താൻ തീരുമാനിച്ചതായി റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ജോസഫ് കോയിക്കൽ, ഒ.എ തോമസ് ഒഴുകയിൽ, ഒ.കെ. മത്തായി, വി.എസ്.വിജയകുമാർ തുടങ്ങിയവർ അറിയിച്ചു.