ദേശീയ തലത്തിൽ മികച്ച നേട്ടവുമായി ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ അർലിൻ അന്ന സോജൻ

ഇരട്ടയാർ : എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച ' ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ' ഉപന്യാസ മത്സരത്തിൽ പങ്കെടുത്ത്, ഡൽഹി റെഡ് ഫോർട്ടിൽ വച്ച് നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ പരേഡ് നേരിട്ട് കാണുവാൻ അവസരം ലഭിച്ചിരിക്കുകയാണ് ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി കുമാരി അർലിൻ അന്ന സോജന്.
വിദ്യാർഥികളുടെ സർഗശേഷിയും മികവുകളും കണ്ടെത്തി പ്രോത്സാഹനം നൽകുന്ന ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിന് ദേശീയ തലത്തിൽ ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണ് ഈ നേട്ടം. ഇടുക്കി രൂപതാ വികാരി ജനറൽ മോൺ. ജോസ് കരിവേലിക്കൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം വി, അധ്യാപകർ, സഹപാഠികൾ തുടങ്ങിയവർ അർലിൻ്റെ ഈ നേട്ടത്തിൽ അഭിനന്ദങ്ങൾ അറിയിച്ചു.