അപകടത്തിൽ പരിക്കേറ്റവരെ ബസ്സിൽ ആശുപത്രിയിൽ എത്തിച്ച് മാതൃകയായി കട്ടപ്പന അടിമാലി റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ആന്റണീസ് ബസ്സിലെ ഡ്രൈവറും കണ്ടക്ടറും
കട്ടപ്പന അടിമാലി റൂട്ടിൽ സര്‍വ്വീസ് നടത്തുന്ന സെന്റ്. ആന്റണീസ് ബസ് ഇന്നലെ രാത്രിയില്‍ അവസാന ട്രിപ്പ് കട്ടപ്പനക്ക് വരുന്ന സമയത്ത് രാത്രിയില്‍ 8 മണിയോടെ വെള്ളയാംകുടിക്ക് സമീപം രണ്ട് സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ഒരാൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഓടികൂടിയവർ ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും സമയം ചിലവഴിച്ചപ്പോൾ ബസിലെ കണ്ടക്ടറും ഹൈറേഞ്ച് ബസ് സൗഹൃദ സംഘം അംഗവുവമായ ഷിന്റോയുടെ നേതൃത്വത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ ബസ് ഡ്രൈവർ ബിനീഷിന്റേയും നാട്ടുകാരുടേയും സഹായത്തോടെ ബസിൽ കയറ്റി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയും ചെയ്തു.


