മുല്ലപ്പെരിയാർ ഡാം അടിയന്തിരമായി ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് സീറോ മലബാർ യൂത്ത് മൂവ്മെൻ്റ്' ഉപ്പുതറയിൽ നടത്തിയ ഏകദിന ഉപവാസം സമാപിച്ചു

Aug 11, 2024 - 05:23
 0
മുല്ലപ്പെരിയാർ ഡാം അടിയന്തിരമായി 
 ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട്
സീറോ മലബാർ യൂത്ത് മൂവ്മെൻ്റ്' ഉപ്പുതറയിൽ നടത്തിയ ഏകദിന ഉപവാസം സമാപിച്ചു
This is the title of the web page

മുല്ലപ്പെരിയാർ ഡാം അടിയന്തിരമായി  ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് സീറോ മലബാർ യൂത്ത് മൂവ്മെൻ്റ്' നടത്തിയ ഏകദിന ഉപവാസം സമാപിച്ചു. പുതിയ അണക്കെട്ട് ആവശ്യം ഉയർത്തി ഉപ്പുതറ ടൗണിൽ പ്രതിഷേധ പ്രകടനവും നടന്നു. സമരത്തിൽ വിവിധ രാഷ്ട്രിയ കക്ഷി നേതാക്കൾ പങ്കെടുത്തു.സെൻ്റ് മേരീസ് ഫൊറോന യൂണിറ്റിൻ്റെ നേതൃത്വത്തിൽ 12 മണിക്കൂർ ഉപവാസവും, പ്രതിഷേധ പ്രകടനവുമാണ് എസ് എം വൈഎം പ്രവർത്തകർ സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉപ്പുതറ ടൗണിൽ നടന്ന ഉപവാസം ഫൊറോന പള്ളി വികാരി ഫാ. ഡോമിനിക് കാഞ്ഞിരത്തിനാൽ ഉത്ഘാടനം ചെയ്തു. മുല്ലപ്പെരിയാർ സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേൽ മുഖ്യപ്രഭാഷണം നടത്തി. 40 ലക്ഷം മനുഷ്യരുടെ ജീവനും സ്വത്തിനും വില പറയുന്ന ദുർവാശി വെടിഞ്ഞ് ഡാം ദുർബലമാണെന്ന സത്യം ഇരു സംസ്ഥാനങ്ങളും കേന്ദ്രവും അംഗീകരിക്കണമെന്ന് ഫാദർ ജോയി നിരപ്പേൽ ആവശ്യപ്പെട്ടു.

സർക്കാരുകളുടെ കണ്ണു തുറപ്പിക്കാൻ ശക്തമായ ബഹുജന പ്രക്ഷോഭം ഉയർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് ആൽവിൻ ആരൂച്ചേരിൽ അധ്യക്ഷനായിരുന്നു.ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് .കെ ജേക്കബ്, അഡ്വ. അരുൺ പൊടിപാറ, അഡ്വ. സിറിയക് തോമസ്, അഡ്വ. സ്റ്റീഫൻ ഐസക്, ജയിംസ് തോക്കൊമ്പേൽ , ജേക്കബ് പനന്താനം ,സാബു വേങ്ങവേലിൽ, ഷിനോജ് ജോസഫ്,,സിബി മുത്തുമാക്കുഴി , അലോഹ മരിയ ബന്നി, തുടങ്ങിയവർ പ്രസംഗിച്ചു. 

വൈകിട്ട് നടന്ന റാലിയിൽ നൂറു കണക്കിന് എസ്.എം. വൈ. എം. പ്രവത്തകരും നാട്ടുകാരും പങ്കെടുത്തു. തുടർന്നു നടന്ന പൊതുസമ്മേളനം അഡ്വ. റസൽ ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെൻ്റ് ഡപ്യൂട്ടി പ്രസിഡൻ്റ് ജിതിൻ ചെറ്റയിൽ അധ്യക്ഷനായിരുന്നു. പ്രക്ഷോഭം ശക്തമാക്കുമെന്നും, സിറോ മലബാർ സഭയിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നും ഒപ്പുശേഖരണം നടത്തി ഭീമ ഹർജി കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നൽകുമെന്നും എസ്.എം.വൈ.എം നേതാക്കൾ പറഞ്ഞു. രാവിലെ 8 ന് തുടങ്ങിയ ഉപവാസം രാത്രി 8 ന് അവസാനിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow