റോഡ് തകർന്നത് ചോദ്യം ചെയ്തതിനെതിരെ പ്രദേശവാസിക്ക് കോൺട്രാക്ടറുടെ വധഭീഷണി

തനിക്ക് മുൻപ് 23 ക്രിമിനൽ കേസുകൾ മൂന്നാർ പോലീസ് സ്റ്റേഷനിൽ ഉള്ളതായും താൻ മുൻപ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടതായും, നിരവധി തവണ ജയിലിൽ കിടന്നിട്ടുണ്ട് എന്റെ പേരിൽ കൊലപാതക ശ്രമകേസ് വരെയുണ്ട് താൻ എനിക്കൊരു ചുക്കുമല്ലാ ഇത്തരത്തിലൊക്കെയായിരുന്നു പ്രദേശവാസിക്ക് കോൺട്രാക്ടറുടെ വധ ഭീഷണി ഉണ്ടായത്.
2018ലെ പ്രണയത്തിലാണ് മൂന്നാർ സൈലന്റ് വാലി റോഡ് തകർന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും പ്രതിഷേധത്തിനും ഒടുവിലാണ് ദൈവകുളം എംഎൽഎ ഫണ്ടിൽ നിന്ന് ആറു കോടി രൂപ ചെലവഴിച്ച് 19 ദശാംശം അഞ്ചു കിലോമീറ്റർ റോഡിന്റെ പണിപൂർത്തിയാക്കിയത്. എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ റോഡിന്റെ നിരവധി ഭാഗങ്ങളിൽ കുണ്ടും കുഴിയുമായി.
ഇത് നിരവധി പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു. തുടർന്നാണ് പ്രദേശവാസിയായ റിയാസ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർക്ക് റോഡിന്റെ വിശദാംശങ്ങൾ ചോദിച്ച് വിവരാവകാശം നൽകിയത്. ഇതിനെ തുടർന്നാണ് കോൺട്രാക്ടർ തന്നെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതെന്ന് റിയാസ് പറയുന്നു.
വധഭീഷണിയെ ജില്ലാ പോലിസ് മേധാവിക്കും റിയാസ് പരാതി നൽകിയിട്ടുണ്.തകർന്ന റോഡിനെതിരെ തോട്ടമേഖലയിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്ന വരുന്നത്. സിപിഐയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കരാറുകാരനോട് തകർന്ന റോഡ് നന്നാക്കി തരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് റോഡ് ഉപരോധം സംഘടിപ്പിച്ചിരുന്നു.