കട്ടപ്പന നഗരസഭ മാലിന്യ മുക്ത നവകേരളം 2.0 മുനിസിപ്പൽതല സംഘാടക സമിതി യോഗവും യൂത്ത് മീറ്റും സ്വച്ഛതാ അവാർഡ് വിതരണവും നടന്നു
മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് നഗരസഭാ തല സംഘാടക സമിതിയുടെയും നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന യുവജന സംഘടന പ്രതിനിധികളുടെയും സംയുക്ത യോഗവും സ്വച്ഛ് അവാർഡ് വിതരണവുമാണ് നഗരസഭ ഹാളിൽ നടന്നത്.സ്വന്തം മാലിന്യങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകും വിധം റോഡിലേക്കും ജല ശ്രോതസുകളിലേക്കും വലിച്ചെറിയുന്നപ്രവണത വർദ്ധിച്ചുവരുകയാണ്.
ഒരു പ്രദേശത്തിന്റെ വികസനത്തിൽ ഒന്നാം സ്ഥാനം വൃത്തിക്കാണ്.വലിച്ചെറിയൽ സംസ്ക്കാരം അവസാനിപ്പിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത നഗരസഭ ചെയർ പേഴ്സൺ ബീന ടോമി പറഞ്ഞു.യോഗത്തിൽ മികച്ച വാർഡുകൾക്കുള്ള സ്വച്ഛ് ആത്മ നിർദാർ അവാർഡ് നത്തുകല്ല്, വെള്ളയാംകുടി വാർഡുകൾക്ക് ലഭിച്ചു.സ്വച്ഛ് സ്കൂൾ അവർഡ് വാഴ വര ഗവൺമെന്റ് ഹൈസ്ക്കൂളിനും മികച്ച സാങ്കേതിക സ്ഥാപന അവാർഡ് കട്ടപ്പന ഗവൺമെന്റ് ഐ റ്റി ഐ ക്കും ലഭിച്ചു.
മികച്ച കലാസൃഷ്ടി അവാർഡ് ബിജു പി.കെ, ശുചികരണ തൊഴിലാളി സ്വച്ഛ് ചാമ്പ്യൻ അവാർഡ് ശരവണൻ , വിശ്വാ ഭരൻ നായർ എന്നിവർക്കും ലഭിച്ചു.34 വാർഡുകളിലെ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള അവാർഡ് സരിത സാബു , സെലിന സുരേഷ്, മിനി ശ്യാം എന്നിവർക്ക് ലഭിച്ചു.യോഗത്തിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലീലാമ്മ ബേബി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ ഐബിമോൾ രാജൻ, സിബി പാറപ്പായി, മുൻ ചെയർ പേഴ്സൺ ബീനാ ജോബി, കൗൺസിലർമാരായ സിജു ചക്കും മൂട്ടിൽ, പ്രശാന്ത് രാജു , രാജൻ കാലാച്ചിറ, തങ്കച്ചൻ പുരയിടം, മായ ബിജു, ധന്യ അനിൽ,സജിമോൾ ഷാജി, രജിത രമേഷ് , ബീന സിബി,ഷജി തങ്കച്ചൻ , ഹെൽത്ത് സൂപ്പർവൈസർ ജിൻസ് സിറിയക്ക് , സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് .ഡി തുടങ്ങിയവർ സംസാരിച്ചു.
മാലിന്യ മുക്ത നവകേരളം 2. 0 കർമ്മ പദ്ധതി വിശദീകരണം ഹരിത കേരളം മിഷൻ ആർ.പി എബി വർഗീസും , മാലിന്യ മുക്ത നവകേരളം നിലവിലുള്ള അവസ്ഥ വിശദീകരണം എന്ന വിഷയത്തിൽ സോഷ്യൽ കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് അജിത്ത് കെ.കെയും സംസാരിച്ചു.യോഗത്തിൽ കട്ടപ്പനയില വിവിധ സംഘടന പ്രതിനിധികൾ, ഹരിതകർമ്മസേന, കുടുംബശ്രീ, ശുചികരണ തൊഴിലാളികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.