പ്രളയ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പൈനാവ് -അശോകക്കവല ബൈപാസ് റോഡ് നാട്ടുകാർക്കും യാത്രക്കാർക്കും അപകടക്കെണിയാകുന്നു

Aug 9, 2024 - 14:48
 0
പ്രളയ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പൈനാവ് -അശോകക്കവല ബൈപാസ് റോഡ്  നാട്ടുകാർക്കും യാത്രക്കാർക്കും അപകടക്കെണിയാകുന്നു
This is the title of the web page

2018ലെ പ്രളയത്തിൽ ഇടുക്കി ജില്ല ആസ്ഥാനം വൻ തകർച്ചയാണ് നേരിട്ടത്.വീടുകളും നിരവധി ജീവനുകളും റോഡുകളും എല്ലാം നഷ്ടമായിരുന്നു.ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾക്ക് ഉതകുന്ന തരത്തിലാണ് പൈനാവിൽ നിന്നും തടിയംമ്പാട് അശോക കവലയിലേക്ക്  സമാന്തരപാത നിർമ്മിച്ചത്,.21 കിലോമീറ്റർ ദൂരം വരുന്ന റോഡ് ടാറിങ്ങ് ഉൾപ്പെടെ പൂർത്തീകരിക്കുകയും ചെയ്തു. പൂർണ്ണമായും വാഴത്തോപ്പ് പഞ്ചായത്തിലൂടെ മാത്രം കടന്നുപോകുന്ന റോഡ് ആണിത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പഞ്ചായത്തിൻ്റെ ടൂറിസം വികസനത്തിനും ആക്കം കൂട്ടിയ റോഡിൽ വാഹന തിരക്കും പതിവാണ്.എന്നാൽ റോഡ് നിർമ്മാണ ഘട്ടത്തിൽ പല ഇടത്തും വശങ്ങൾ ഇടിഞ്ഞുവീഴുന്നത് പതിവായിരുന്നു.റോഡിൻ്റെ കൊക്കരക്കുളം ഭാഗത്ത് കാരക്കുന്ന് റോബിന്റെ വീടിനോട് ചേർന്ന് റോഡ് വക്ക് പലപ്രാവശ്യം ഇടിഞ്ഞുവീണു.നിർമ്മാണ ഘട്ടത്തിൽ തന്നെ ഇക്കാര്യം കരാറുകാരെയും പഞ്ചായത്ത് അധികാരികളെയും ബോധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്നും തിട്ടയിടിഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് ആയപ്പോൾ പൊതുമരാമത്ത് വകുപ്പ് ഇവിടെ അപകടം മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് കടമ പൂർത്തീകരിച്ചു.എന്നാൽ ഇത് ഏത് ഏറെ അപകടകമായിരിക്കുകയാണ് .റോഡ് വക്കിലെ വൈദ്യുതി പോസ്റ്റ് ഉൾപ്പെടെ ഏത് നിമിഷവും വീടിനു മുകളിലേക്ക് പതിക്കുന്ന അവസ്ഥയില ആണ്. സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ വാഹനങ്ങളും അപകടത്തിൽപെട്ട് വീട്ടിലേക്ക് പതിക്കും.അടിയന്തരമായ് മണ്ണിടിച്ചിൽ തടയുന്നതിന് സംരക്ഷണഭിത്തി നിർമ്മിച്ച് സുരക്ഷ ഒരുക്കണമെന്നാണ് ഈ കുടുംബത്തിൻ്റെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow