കണ്ണംപടി ഉന്നതിയിലെ കുട്ടികൾക്ക് സ്നേഹ സമ്മാനവുമായി ഇത്തവണയും ടാറ്റാ കൺസൾട്ടൻസി
കണ്ണംപടി ഗവഃ ട്രൈബൽ ഹൈസ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി തുടർച്ചയായി രണ്ടാം വർഷവും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാറ്റാ കൾസട്ടൻസി എന്ന സ്ഥാപനത്തിലെ ജീവനക്കാർ.ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ രാജൻ ഉത്ഘാടനം നിർവ്വഹിച്ചു.
പി ടി എ പ്രസിഡണ്ട് കെ.ജി സുനിൽകുമാർ അധ്യക്ഷനായി.സ്കൂളിൽ എത്തിയ അതിഥികളെ ഗാർഡ് ഓഫ് ഓർണർ നല്കിയാണ് കുട്ടികൾ സ്വീകരിച്ചത്.കണ്ണംപടി സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും സ്‌കൂൾ ബാഗ് ഉൾപ്പടെ എല്ലാ പഠനോപകരണങ്ങളും വിതരണം ചെയ്തു.
ടാറ്റാ കൾട്ടൻസി ഡെലിവറി ഹെഡ് അരുൺ നാരായണൻ പഠനോപകരണങ്ങൾ വിതരണം നടത്തി.സ്‌കൂൾ ഹെഡ്‌മിസ്ട്രസ് നിഷ ആൻ ജോയി,എച്ച്. ആർ മാനേജർ രതീഷ് നമ്പ്യാർ,പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രകുമാർ,ഹണിമോൾ ബിനു, കൾസൾട്ടൻസി ജീവനക്കാരായ അരുൺ വാര്യർ,മേരി, സ്‌കൂൾസീനിയർ അസിസ്റ്റൻ്റ് ഡോ :സുമ , റീന , എന്നിവർ പ്രസംഗിച്ചു.
ടാറ്റാ കൾസട്ടൻസി ജീവനക്കാർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ ശമ്പളത്തിൽ നിന്നും ശേഖരിക്കുന്ന തുക ഉപയോഗിച്ചാണ് പഠനോപകരണങ്ങൾ വാങ്ങി നല്കിയത്.കണ്ണംപടി കൂടാതെ കരുംന്തരുവി സ്‌കൂളിലും ടാറ്റാ കൾസൾട്ടൻസി പഠനോപകരണ വിതരണം നടത്തി.



