വയനാടിനായി സഹായ പ്രവാഹം;സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച 10,000 രൂപ നൽകി അയ്യപ്പൻകോവിലിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദിദേവ്,പെൻഷൻ തുക നൽകി കിടപ്പു രോഗിയായ കവിത
പ്രകൃതി തകർത്തെറിഞ്ഞ വയനാടിനെ ജീവശ്വാസം നൽകി തിരികെ എത്തിക്കുവാൻ കൈയ് മെയ് മറന്ന് പ്രവർത്തിക്കുന്നവർക്കൊപ്പം ചേരുകയാണിവിടെ കരുണയുടെ ഉറവവറ്റാത്ത ഒരു കുടുംബം .അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന ചപ്പാത്ത് മരുതും പേട്ടയിൽ പ്ലാശേരിയിൽ കുടുംബമാണിത്.
പ്ലാശേരിയിൽ വിജയനും, സരസമ്മയും തോട്ടം തൊഴിലാളികളായിരുന്നു ഇവർക്കു ലഭിക്കുന്ന സാമൂഹിക ക്ഷേമപെൻഷനിൽ ഒരു തവണത്തെ തുക വയനാടിനായി നൽകുവാൻ തീരുമാനിക്കുകയായിരുന്നു ഈ വിവരമറിഞ്ഞ് വിജയൻ്റെയും മകളും കഴിഞ്ഞ 25 വർഷമായി പനി ബാധിച്ചതിനെ തുടർന്ന് കട്ടിലിൽ തന്നെ തളർന്നു കിടക്കുന്ന മകൾ കവിതയും തനിക്കുലഭിക്കുന്നെ പെൻഷൻ നൽകുവാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.
വിജയൻ്റ മകൻ അഭിലാഷിൻ്റയും ചിത്തിരയുടേയും മകനും കരിംകുളം സർക്കാർ എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്ധ്യാത്ഥിയുമായ ആദിദേവാകട്ടെ തനിക്കു സൈക്കിൾ വാങ്ങുവാനായി സ്വരുകൂട്ടി വച്ചിരുന്ന 10,000 രൂപ ഇന്നലെ സ്കൂൾ അങ്കണത്തിൽ വച്ചുനടന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകുകയായിരുന്നു.
വയനാട്ടിൽ നടന്ന ദുരന്തത്തെ കുറിച്ചുള്ള ദൃശ്യമാധ്യമങ്ങളിൽ വന്നു കൊണ്ടിരുന്ന വാർത്തകളും അവിടുത്തെ കുട്ടികളനുഭവിക്കുന്ന ദുരിതങ്ങളും ആദിദേവിനെ വളരെ അധികം വിഷമിപ്പിച്ചിരുന്നു മാതാപിതാക്കളും ബന്ധുമിത്രാധികളും വളരെ നാളുകളായി നൽകി വന്നിരുന്ന നാണയതുട്ടുകളാണ് തൻ്റെ ഏറ്റവും വലിയ സ്വപ്നമായിരുെ സൈക്കിൾ വാങ്ങുക എന്ന ആഗ്രഹം വയനാടിനായി ഈ കൊച്ചു മിടുക്കൻ മാറ്റി വച്ചത്.
ഇന്നലെ സ്കൂൾ മുറ്റത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജയമോൾ ജോൺസണെ തുക കൈമാറി.ഗ്രാമപഞ്ചായത്തംഗം ബിബിനു, പ്രധാന അദ്ധ്യാപകൻ എ ജോസഫ്,പി എൻ ഗിരീഷ് എന്നിവർ പങ്കെടുത്തു.