പെട്ടിമുടി ദുരന്തത്തിന് നാല് വയസ്;ഒരു രാത്രികൊണ്ട് ഉരുള്‍ കവര്‍ന്നത് 70 ജീവനുകൾ

Aug 6, 2024 - 02:34
 0
പെട്ടിമുടി ദുരന്തത്തിന് നാല് വയസ്;ഒരു രാത്രികൊണ്ട് ഉരുള്‍ കവര്‍ന്നത് 70 ജീവനുകൾ
This is the title of the web page

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാത്രികൊണ്ട് ഉരുള്‍ കവര്‍ന്ന ഇടമാണ് മൂന്നാറിലെ പെട്ടിമുടി.പെട്ടിമുടി ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് നാല് വര്‍ഷമാകാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കവേയാണ് വയനാട് മുണ്ടക്കൈയും ചൂരല്‍മലയും ദുരന്തഭൂമിയായത്. ഈ രണ്ട് ദുരന്തങ്ങള്‍ക്കും സമാനതകളുണ്ട്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മലമുകളില്‍നിന്ന് പൊട്ടിയൊഴുകിയ ഉരുള്‍ 2020 ഓഗസ്റ്റ് ആറ് അര്‍ധരാത്രിയാണ് പെട്ടിമുടിയെ നാമാവശേഷമാക്കിയത്. കുഞ്ഞുങ്ങളും ഗര്‍ഭിണിയും ഉള്‍പ്പെടെ 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ നാല് പേരുടെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല.അതുവരെ കേരളം

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കണ്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ആയിരുന്നു പെട്ടിമുടിയിലേത്. എന്നാലിന്ന് ചൂരല്‍മലയിലും മുണ്ടക്കൈയിലും അതിനേക്കാള്‍ വലിയ ദുരന്തമായി. ഈ രണ്ട് ദുരന്തങ്ങള്‍ക്കും സമാനതകളുണ്ട്. രണ്ടും തോട്ടം മേഖല. ഒരു പ്രദേശത്തെയാകെ താറുമാറാക്കിയാണ് രണ്ടിടത്തും ഉരുള്‍പൊട്ടിയത്.മൂന്നാര്‍ ടൗണില്‍നിന്ന് 25 കി ൃലോമീറ്റര്‍ അകലെ രാജമലക്ക് സമീപമുള്ള കെ ഡി എച്ച് പി കമ്പനിയുടെ എസ്റ്റേറ്റായിരുന്നു പെട്ടിമുടി. ഉരുള്‍പൊട്ടലില്‍ പെട്ടിമുടിയിലുണ്ടായിരുന്ന ലയങ്ങള്‍ ഒലിച്ചുപോയി. 22 കുടുംബങ്ങളിലായി 82 പേരാണ് ലയങ്ങളിലുണ്ടായിരുന്നത്. 12 പേര്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ.

പെട്ടിമുട്ടിയുടെ ഒന്നര കിലോമീറ്റര്‍ അകലെയുള്ള മല മുകളിലാണ് ഉരുള്‍പൊട്ടിയത്. കുതിച്ചെത്തിയ ഉരുള്‍ നിമിഷ നേരംകൊണ്ട് തൊഴിലാളി ലയങ്ങളെ മണ്ണിനടിയിലാക്കി. വൈദ്യുതിയും മൊബൈല്‍ സിഗ്‌നലും ഇല്ലാതിരുന്നതിനാല്‍ വളരെ വൈകിയാണ് ദുരന്തം പുറംലോകമറിഞ്ഞത്. 19 ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. പല മൃതദേഹങ്ങളും കിലോ മീറ്ററുകള്‍ അകലെ പുഴയില്‍നിന്നാണ് കണ്ടെത്തിയത്.

 ദുരന്തം നടന്ന സ്ഥലത്തുനിന്ന് ഒരുകിലോമീറ്റര്‍ അകലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ആറുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 66 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരിക്കുന്നത്. കുറ്റ്യാർ വാലിയിൽ ആറുമാസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കി ദുരന്തബാധിതരെ പുനരധിവസിപ്പിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികളുടെ പഠനം സർക്കാർ ഏറ്റെടുത്തു. പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക മുഴുവനും നൽകി.അതെ സമയം കേന്ദ്രഗവൺമെൻ്റ് പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ ഇതുവരെ ദുരന്തബാധിതർക്ക് നൽകിയിട്ടില്ല.

മക്കളും മണ്ണടിച്ചലിൽ നഷ്ടമായപ്പോൾ വാർദ്ധക്യത്തിൽ അനാഥത്വം പേറേണ്ടി വന്ന മാതാപിതാക്കൾ. അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികൾ. എല്ലാം നഷ്ടപ്പെട്ട് ഒറ്റയ്ക്കായി പോയ ചിലർ. അവരെല്ലാം ഇന്ന് കേരളത്തിൻറെ കരുതലിൽ ജീവിതം തിരികെ പിടിക്കുമ്പോഴും പെട്ടി മുടി ദുരന്തം പെയ്തിറങ്ങിയ കറുത്ത രാത്രി ഇന്നും ഓർമ്മയായി ഇവർക്കുള്ളിൽ ഉണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow