മണ്ണിടിഞ്ഞ് അപകട ഭീഷണിയിലായ കട്ടപ്പന ഗവ.ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടം സന്ദർശിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

കഴിഞ്ഞ ദിവസമാണ് കട്ടപ്പന: ഗവ.ട്രൈബൽ സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തിന് പിന്നിൽ മണ്ണിടിഞ്ഞു വീണത്. മണ്ണിനൊപ്പം ഭീമൻ പാറക്കല്ലും സ്കൂൾ കെട്ടിടത്തിലേക്ക് ഇടിഞ്ഞു വീണരുന്നു.ഇതോടെ കെട്ടിടത്തിന്റെ ജനലുകൾ തകരുകയും, വെള്ളം ഒലിച്ചിറങ്ങുന്ന സ്ഥിതിയുമുണ്ടായി. കൂടാതെ മണ്ണ് ഇത്തരത്തിൽ വീണു കിടക്കുന്നത് അപകടാവസ്ഥയ്ക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്കൂൾ സന്ദർശിച്ചത്.
അപകട ഭീക്ഷണി ഉയർത്തി ഇടിഞ്ഞു വീണിരിക്കുന്ന മണ്ണും കല്ലും നീക്കം ചെയ്യാൻ നഗരസഭയോട് ആവശ്യപ്പെടുമെന്നും, മണ്ണ് വീണ്ടും ഇടിയാതിരിക്കാൻ സംരക്ഷണഭിത്തി വേണമെന്ന ആവശ്യത്തിൽ കളക്ടറോട് ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭീമൻ പാറക്കല്ല് സ്‌കൂൾ കെട്ടിടത്തിൽ തങ്ങിയിരിക്കുന്നത് വിദ്യാർഥികൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സംരക്ഷണഭിത്തി നിർമ്മിച്ചില്ലെങ്കിൽ വീണ്ടും ഇവിടെ മണ്ണിടിയാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.