പുളിയന്മല ഹിൽ ടോപ്പിൽ കണ്ടെയ്നർ കുടുങ്ങി. കട്ടപ്പനയിലേ സ്വകാര്യ സ്ഥാപനത്തിലേക്ക് ലോഡുമായി വന്ന വാഹനമാണ് കൂടുങ്ങിയത്.

ഉച്ചക്ക് രണ്ട് മണിയോടെയാണ് മഹാരാഷ്ട്രയിൽ നിന്നും പൈപ്പുമായി എത്തിയ കണ്ടെയ്നർ വളവിൽ കൂടുങ്ങിയത്. ഡ്രൈവറിന്റെ പരിചയക്കുറവാണ് കണ്ടെയ്നർ വഴിയിൽ കുടുങ്ങാൻ പ്രധാന കാരണവും. വാഹനത്തിന്റെ പിൻ ഭാഗം റോഡിൽ കുത്തിയ നിലയിലായതു കൊണ്ട് തന്നേ വാഹനം നീക്കാനും പറ്റാതായി. മിക്കവാ ഹനങ്ങളും മാലി വഴിയും ആന കുത്തി വഴിയുമാണ് കട്ടപ്പനയിലെത്തിയത്.
കട്ടപ്പനയിൽ നിന്നും പോലീസ് എത്തിയാണ് ചെറുവാഹനങ്ങൾ കടത്തിവിട്ടത്. നിരവധി ബസുകളുടെ ട്രിപ്പും മുടങ്ങി.ജെ സി ബി എത്തിച്ച് വാഹനം മാറ്റാൻ ശ്രമിച്ചെങ്കിലും രണ്ടര മണിക്കൂർ നേരത്തേ ശ്രമത്തിനൊടുവിലാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്. കഴിഞ്ഞ ദിവസവും ഇവിടെ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.കട്ടപ്പന പുളിയ റോഡിലേ വളവുകളിൽ വീതി കൂട്ടണമെന്ന ആവശ്യമാണ് യാത്രക്കാരും പ്രദേശവാസികളും പറയുന്നത്.