ഒരു ദിവസത്തെ വരുമാനം മുഴുവൻ വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്കായി മാറ്റിവെച്ച് കട്ടപ്പന സ്വദേശി രഞ്ജിത്ത്

കേരളത്തെ പിടിച്ചുലച്ച വയനാട് ദുരന്ത ഭൂമിക്ക് നാട് എങ്ങും ഒറ്റക്കെട്ടായി സഹായവുമായി രംഗത്ത് വരികയാണ്. ഇത്തരത്തിൽ കട്ടപ്പന വള്ളക്കടവ് സ്വദേശി തന്റെ സ്ഥാപനത്തിന്റെ ഒരു ദിവസത്തെ മുഴുവൻ വരുമാനവും വയനാട്ടിലേക്ക് നൽകാൻ സന്നദ്ധനായിരിക്കുകയാണ്. വള്ളക്കടവിൽ പ്രവർത്തിക്കുന്ന മേക്കപ്പ് സ്റ്റുഡിയോയാണ് രഞ്ജിത്തിന്റെ സ്ഥാപനം. ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ദുരിത ഭൂമിയിൽ വീട് വെച്ച് നടക്കുന്ന പദ്ധതിയിലേക്കാണ് രഞ്ജിത്ത് ഒരു ദിവസത്തെ വരുമാനം നൽകുന്നത്.
രഞ്ജിത്ത് നിലവിൽ ഡിവൈഎഫ്ഐ വള്ളക്കടവ് യൂണിറ്റ് സെക്രട്ടറിയാണ് . ദുരന്തഭൂമിക്കായി തന്നാലാകുന്ന സഹായം ചെയ്തു നൽകണമെന്ന ദൃഡനിശ്ചയമാണ് രഞ്ജിത്തിനെ ഈ പ്രവർത്തനത്തിലേക്ക് നയിച്ചത്. ഇന്നത്തെ വരുമാനം മുഴുവൻ വയനാട്ടിൽ നൽകുമെന്ന ബോർഡും സ്ഥാപനത്തിൽ സ്ഥാപിച്ചിരുന്നു.ഇതോടെ സ്ഥാപനത്തിൽ എത്തുന്നവരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.