വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 വീടുകൾ നിർമ്മിച്ചു നൽകും

കേരളത്തിന്റെ ഉള്ള് തകർത്ത വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇരുപത്തിയഞ്ചു വീടുകൾ നിർമ്മിച്ചു നൽകുന്നത്. ഇതിന്റെ ഭാഗമായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ധനസമാഹരണത്തിനായി പാഴ് വസ്തുക്കൾ ശേഖരിക്കുന്നത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പാഴ് വസ്തുക്കൾ വിൽപ്പന നടത്തി പണം കണ്ടെത്തിയാണ് ഡിവൈഎഫ്ഐ പദ്ധതി നടപ്പിലാക്കുന്നത്.കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ധനസമാഹരണ പരുപാടിയിൽ പഴയ പത്രകെട്ട് നൽകിക്കൊണ്ട് സി പി ഐ എം ഏരിയ സെക്രട്ടറി വി ആർ സജി ഉത്ഘാടനം ചെയ്തു.
3 ആം തിയതി ആരംഭിച്ച പ്രവർത്തനം 9 ആം തിയതികൊണ്ട് പൂർത്തികരിച്ച് പാഴ് വസ്തുക്കൾ വിറ്റ് കിട്ടിയ തുക ജില്ലാ കമ്മിറ്റിക്ക് കൈമാറും. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫൈസൽ ജാഫർ , പ്രസിഡന്റ് ജോബി എബ്രഹാം, മേഖലാ സെക്രട്ടറി ബിബിൻ ബാബു , പ്രസിഡന്റ് സെബിൻ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.