കാഞ്ചിയാർ ട്രൈബൽ എൽ പി സ്കൂളിൻ്റെ ഭൂമി കയ്യേറിയെന്ന പരാതിയിൽ സബ് കളക്ടർ ഡോ. അരുൺ എസ് നായറിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി

കാഞ്ചിയാർ ട്രൈബൽ എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൻ്റെ ഭാഗമായാണ് ഭൂമി അളന്നത്. 50 സെൻ്റെ ഭൂമിയാണ് സ്കൂളിന് ഉണ്ടായിരുന്നത്. ഇതിൽ 15 സെൻ്റ് കാണാനുണ്ടായിരുന്നില്ല. ഇതേ തുടർന്ന് പി .ടി. എ. ജില്ലാ ഭരണ കൂടത്തെ സമീപിച്ചു. ഇതേ തുടർന്നാണ് സബ് കളക്ടർ ഡോ. അരുൺ എസ് നായറിൻ്റെ നേതൃത്വത്തിൽ ഭൂമി പരിശോധന നടത്തി. തൊട്ടടുത്ത സ്വകാര്യ വ്യക്തിയും ഭൂമിയോട് ചേർന്ന് 10 സെൻ്റെ ഭൂമി ഉള്ളതായി കണ്ടെത്തി.
സ്കൂളിന് ഭൂമി നൽകിയ ഉടമകളുടെ വാദം കേൾക്കുകയും .സർവ്വെ വിഭാഗം അളന്ന് ഭൂമി തിട്ടപ്പെടുത്തുകയും ചെയ്തു. ഭൂമിയിലെ സ്വകാര്യ വ്യക്തിയുടെ അവകാശവാദം കേട്ട ശേഷം ഭൂമി ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടർ അരുൺ എസ് നായർ പറഞ്ഞു. 2018 ൽ സ്കൂൾ അധികൃതർ കാഞ്ചിയാർ വില്ലേജിൽ അപേക്ഷ നൽകിയിരുന്നെങ്കിലും നടപടി ഒന്നുമുണ്ടായില്ല,ഇതേ തുടർന്ന് നിലവിലെ പിറ്റി എ പ്രസിഡൻ്റ് ഗിരീഷ് പിറ്റിഎയുടെ പേരിൽ ആർഡിഒ ക്ക് പരാതി നൽകുകയായിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി ഭൂമി കണ്ടത്തിയത്. 1956 ൽ സ്കൂളിനായി 50 സെൻ്റ് സ്ഥലം ഇരുപ്പകാട്ടുകാർ സൗജന്യമായി നൽകി യിട്ടുള്ളതായാണ് രേഖ.സ്ഥലപരിശോധനക്ക് ആർഡിഒ അരുൺ കുമാർ എസ് നായർ,ഇടുക്കി ഡപ്യൂട്ടി തഹസീൽദാർ വിജിറ്റി, കാഞ്ചിയാർ വില്ലേജ് ആഫീസർ ബിജു മോൻ വിജെ, എന്നിവർ നേതൃത്വം നൽകി.