സഹജീവി സ്നേഹത്തിന് ഉത്തമ മാതൃകയാവുകയാണ് വാഗമൺ ഉളുപ്പുണി സ്വദേശി വൃന്ദാവൻ ഭവനിൽ ബാലൻ വി.കെ

Aug 2, 2024 - 09:04
 0
സഹജീവി സ്നേഹത്തിന് ഉത്തമ മാതൃകയാവുകയാണ് വാഗമൺ ഉളുപ്പുണി സ്വദേശി വൃന്ദാവൻ ഭവനിൽ ബാലൻ വി.കെ
This is the title of the web page

സഹജീവി സ്നേഹത്തിന് ഉത്തമ മാതൃകയാവുകയാണ് വാഗമൺ ഉളുപ്പുണി സ്വദേശി വൃന്ദാവൻ ഭവനിൽ ബാലൻ വി.കെ.വയനാട്ടിൽ ദുരന്തത്തിൽ അകപ്പെട്ട് വീട് നഷ്ടപ്പെട്ട മൂന്നു പേർക്ക് 5 സെൻറ് സ്ഥലം വീതം നൽകാൻ സന്നദ്ധത അറിയിച്ചു രംഗത്ത് വന്നിരിക്കുകയാണ് ഇദ്ദേഹം. ഇതോടൊപ്പം ഇവർക്ക് ഇവിടെ വീട് വയ്ക്കും വരെ ഭക്ഷണ മടക്കം നൽകി സഹായിക്കുമെന്നും ഇദ്ദേഹം പറയുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വയനാട്ടിൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് എല്ലാവിധ സഹായ സഹകരണങ്ങളുമായി ഇതിനോടകം നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.  ഭക്ഷണ സാധനങ്ങൾ മറ്റ് അവശ്യവസ്തുക്കൾ അടക്കം വയനാട്ടിലേക്ക് എത്തിച്ച നൽകിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം സാമ്പത്തികമായുള്ള സഹായവും നിരവധി പേരാണ് ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സഹജീവി സ്നേഹത്തിൻറെ ഉത്തമ മാതൃകയായി വാഗമൺ ഉളുപ്പുണി സ്വദേശിയായ വൃന്ദാവൻ ഭവനിൽ ബാലൻ വി കെ രംഗത്ത് വന്നിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട മൂന്നു പേർക്ക് അഞ്ച് സെൻ്റ് വീതം സ്ഥലം നൽകാൻ സന്നദ്ധത ഇദ്ദേഹം അറിയിച്ചിരിക്കുകയാണ്.ഇതുകൂടാതെ സ്ഥലം നൽകുന്നവർക്ക് വീട് വയ്ക്കും വരെ ഭക്ഷണം അടക്കം നൽകി ഇവരെ സഹായിക്കുമെന്നും ബാലൻ പറഞ്ഞു. ദുരന്ത വാർത്ത അറിഞ്ഞയുടൻ കുടുംബാംഗങ്ങളുമായി സംസാരിച്ചാണ് തീരുമാനമെടുത്തത്. കോട്ടമല, ഉളുപ്പൂണി പ്രദേശങളിലെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് പരിഹാരം കാണാൻ പരിശ്രമിക്കുന്ന വ്യക്തിത്വമാണ് ബാലൻ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സമാനമായ രീതിയിൽ ഇതിനുമുൻപും നാടിന് ഗുണപ്രദമായ സഹായസഹകരണങ്ങൾ ഇദ്ദേഹം നൽകിയിട്ടുണ്ട് .ഓട്ടോറിക്ഷ ഓടിച്ചാണ് ഇദ്ദേഹം ഉപജീവനം കഴിഞ്ഞുവരുന്നത്.ബാലന്റെ ഈ തീരുമാനം സമൂഹമാധ്യമങ്ങളിൽ അടക്കം വന്നതോടെ നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നതും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow