തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ മത്സരിക്കാൻ അവസരം നൽകി ഒപ്പം നിന്ന് പ്രവർത്തിച്ചു വിജയിപ്പിക്കുന്ന മുന്നണിയെയും വോട്ട് ചെയ്ത ജനങ്ങളെയും വഞ്ചിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ രാഷ്ട്രീയ നാടകങ്ങൾ ഒരു പാഠമാവുമെന്ന് കെപിസിസി അംഗം എപി ഉസ്മാൻ പറഞ്ഞു

തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ മത്സരിക്കാൻ അവസരം നൽകി ഒപ്പം നിന്ന് പ്രവർത്തിച്ചു വിജയിപ്പിക്കുന്ന മുന്നണിയെയും വോട്ട് ചെയ്ത ജനങ്ങളെയും വഞ്ചിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ രാഷ്ട്രീയ നാടകങ്ങൾ ഒരു പാഠമാവുമെന്ന് കെപിസിസി അംഗം എപി ഉസ്മാൻ പറഞ്ഞു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിലേക്ക് പുതുതായി ചുമതലയേറ്റ ഡോളി സുനിലിന്റെ സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു എപി ഉസ്മാൻ.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ ഭരണസമിതി അധികാരമേറ്റ് ഒരു വർഷത്തിനുശേഷം ആരംഭിച്ച രാഷ്ട്രീയ നാടകങ്ങൾക്ക് ഇതോടെ വിരാമമായി എന്നും ജനപ്രതിനിധികൾ ഏത് മുന്നണിയിൽ നിന്നും മത്സരിച്ചാലും അവരുടെ മുന്നണിയോടും വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുമുള്ള കടമയും കടപ്പാടും എന്താണന്ന് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ സംഭവങ്ങൾ എന്നും എ പി ഉസ്മാൻ പറഞ്ഞു.
ഡോളി സുലിന്റെ വിജയം ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണസമിതിക്ക് ബാക്കിയുള്ള ചുരുങ്ങിയ കാലങ്ങളെങ്കിലും കാര്യക്ഷമമായ പ്രവർത്തനത്തിന് അവസരം ഒരുക്കുമെന്നും എ പി ഉസ്മാൻ വ്യക്തമാക്കി.