ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തോപ്രാംകുടി ഡിവിഷൻ അംഗമായി യുഡിഎഫിലെ ഡോളി സുനിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തോപ്രാംകുടി ഡിവിഷൻ അംഗമായി യുഡിഎഫിലെ ഡോളി സുനിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുൻ അംഗം ജോസ്ന ജിൻ്റോ ജോലിക്കായി വിദേശത്തേക്ക് പോയതിനെ തുടർന്നാണ് ഇപ്പോൾ തോപ്രാംകുടി ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ 30-ന് നടന്ന തോപ്രാംകുടി ഡിവിഷൻ ഉപ തെരഞ്ഞെടുപ്പിൽ 739 വോട്ടുകൾക്ക് വിജയിച്ച യുഡിഎഫിലെ ഡോളി സുനിൽ ഇന്ന് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
വൈസ് പ്രസിഡൻ്റ് സിബിച്ചൻ ജോസഫ് പുതിയ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിവിഷനിലെ ജനങ്ങളുടെയും നാടിൻ്റെയും സമഗ്ര വികസനത്തിന് തന്റെ അധികാര പരിധിയിൽ നിന്നുകൊണ്ട് കഴിയുന്ന ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ചുമതലയേറ്റ ഡോളി സുനിൽ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സബീർ , മറ്റ് അംഗങ്ങളായ ,അഡ്വ: എബി തോമസ്, ബിനോയി വർക്കി, ആൻസി തോമസ്, യുഡിഎഫ് നേതാക്കളായ എ പി ഉസ്മാൻ, ജോയി കൊച്ചുകരോട്ട് ,സിപി സലിം, അഭിലാഷ് ജോസഫ്, ബിജു വടക്കേക്കര ടോമി തൈലംമനാൽ, ബിനു ജോസഫ്, മിനി സാബു എന്നിവരും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.