ലയൺസ് ഇന്റർനാഷണലിൽ നിന്നും ലയൺസ് 138 C ക്ക് ലഭിച്ച ദുരന്തനിവാരണ ഉപകരണങ്ങൾ ഇടുക്കി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ കളക്ടർക്ക് കൈമാറി

ലൈൻസ് ഇൻറർനാഷണലിൽ നിന്നും 138 C ക്ക് ലഭിച്ച ദുരന്ത നിവാരണ ഉപകരണങ്ങളാണ് ഇടുക്കി ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ക്ക് കൈമാറിയത് ഇടുക്കി കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ വയനാട് ദുരിതത്തിൽ ഇരയായവർക്കുള്ള മുപ്പതിനായിരം രൂപയുടെ ധനസഹായവും കൈമാറി, ഭക്ഷ്യ കിറ്റുകൾ ഉൾപ്പെടെ 5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ആണ് ഇടുക്കി ലയൻസ് ക്ലബ് പ്രസിഡണ്ട് കെ . എ ജോൺ ഇടുക്കി ജില്ല കളക്ടർക്ക് കൈമാറിയത്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ മനോജ്. സി നേതൃത്വം നൽകിയ പരിപാടിയിൽ , സബ്ബ് കളക്ടർ അരുൺ -എസ് നായർ, ക്ലബ്ബ് സെക്രട്ടറി ജയിൻ അഗസ്റ്റിൻ, കെ.എൻ മുരളി, ജോസ് കുഴിക്കണ്ടം, പി. ജെ ജോസഫ്, ഡോക്ടർ സിബി ജോർജ്ജ്, പയസ് ജോസഫ്, ജസ്റ്റിൻ ജോർജ്ജ്, എന്നിവർ പരിപാടിയിൽ പങ്ക് എടുത്തു.