മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിപിഐഎം പ്രവര്‍ത്തകര്‍ സംഭാവന നല്‍കും
വയനാട് ദുരന്തത്തിന്‍റെ പശ്ചാതലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം പ്രവര്‍ത്തകര്‍ സംഭാവന നല്‍കും. പര്‍ട്ടികളില്‍ നിന്ന് മാത്രമാണീ ദുരിതാശ്വാസ നിധി സ്വീകരിക്കുന്നത്. എല്ലാ പാര്‍ട്ടി അംഗങ്ങളും അവരവരുടെ ഘടകങ്ങളില്‍ കഴിയുന്ന സംഭാവനകള്‍ നല്‍കണം. ത്രിലത പഞ്ചായത്ത് ജനപ്രതിനിധികള്‍(പ്രസിഡന്‍റുമാര്‍ അംഗങ്ങള്‍) സഹകരണ സംഘം പ്രസിഡന്‍റുമാര്‍ എന്നിവര്‍ ഒരുമാസത്തെ ഹോണറേറിയം നല്കണം.
സഹകരണ സംഘം ഡയറക്ടര്‍മാര്‍ സിറ്റിംഗ് ഫീസ് നല്കണം. വിവിധ ഘടകങ്ങളില്‍ നിന്നുളള തുക 7-ാം തിയതി ഒന്നിച്ചാക്കി ജില്ലയുടെ ചാര്‍ജുളള മന്ത്രി റോഷി അഗസ്റ്റ്യന് കൈമാറും. അതിദാരുണമായ വയനാട് ദുരന്തത്തില്‍ നടന്നുവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകാന്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും മുന്നോട്ട് വരണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു.