ചക്കക്കൊമ്പന് പിന്നാലെ പൂപ്പാറ ടൗണിലിറങ്ങി മുറിവാലൻ കൊമ്പൻ

Aug 2, 2024 - 05:35
 0
ചക്കക്കൊമ്പന് പിന്നാലെ പൂപ്പാറ ടൗണിലിറങ്ങി മുറിവാലൻ കൊമ്പൻ
This is the title of the web page

കഴിഞ്ഞദിവസം ചക്കകൊമ്പൻ ടൗണിന് സമീപം എത്തി ഭീതി പടർത്തിയിരുന്നു. ഇതിനുശേഷം ഇന്ന് രാവിലെയാണ് മുറിവാലനും മേഖലയിൽ എത്തിയത്.കൊച്ചി - ധനുഷ്കോടി ദേശീയപാത മുറിച്ചു കടന്ന കൊമ്പൻ ടൗണിലേക്ക് കടക്കുവാൻ ശ്രമിച്ചു. നാട്ടുകാർ കൂകിവിളിച്ചതിനെ തുടർന്ന് ആന പിന്തിരിഞ്ഞു.പിന്നീട് തോട്ടത്തിൽ ഏറെനേരം ചെലവഴിച്ച ശേഷമാണ് ജനവാസമേഖലയിൽ നിന്നും മാറിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ ടാങ്ക് കുടിയിൽ ഒരാളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനുശേഷം കാട്ടാനക്കൂട്ടം വീടുകൾക്കും കൃഷിയിടങ്ങൾക്കും നേരെ ആക്രമണവും നടത്തിയിരുന്നു. മേഖലയിൽ ആർ ആർ ടിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് കാട്ടാനകൾ തുടർച്ചയായി ജനവാസ മേഖലയിലേക്ക് എത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow