ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തോപ്രാംകുടി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡോളി സുനിൽ വിജയിച്ചു
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തോപ്രാംകുടി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡോളി സുനിൽ വിജയിച്ചു. എതിർ സ്ഥാനാർത്ഥി എൽഡിഎഫിലെ അനീ കെ ഡാർലിയെ 739 വോട്ടിനാണ് ഡോളി സുനിൽ പരാജയപ്പെടുത്തിയത്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് ആണ് ഭരിച്ചിരുന്നത്.13 സീറ്റുകൾ ഉള്ള ബ്ലോക്ക് പഞ്ചായത്തിലെ തോപ്രാംകുടി ഡിവിഷൻ അംഗം ജോലിക്കായി വിദേശത്തേക്ക് പോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡൻറ് രാജി ചന്ദ്രനെ കൂറുമാറ്റ നിരോധന നിയമപ്രകാരം ഹൈക്കോടതി അയോഗ്യയാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് വീണ്ടും ഭരണം കൈവരുന്ന സാഹചര്യമാണ്.