കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിഫൗണ്ടേഷനും കാർഗീനോസ് ഫൗണ്ടേഷൻ്റെയും സംയുക്താ ഭിമുഖ്യത്തിൽഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ കഞ്ഞിക്കുഴി യൂണിറ്റിൻ്റെ നേതൃത്വത്തിൽസൗജന്യ ക്യാൻസർ സാധ്യത നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും കാർഗി നോസ് ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഗിരി ജ്യോതി ക്രെഡിറ്റ് യൂണിയൻ കഞ്ഞിക്കുഴി യൂണിറ്റിൻ്റെനേതൃത്വത്തിലാണ് സൗജന്യ ക്യാൻസർ സാധ്യത ക്യാമ്പ് സംഘടിപ്പിച്ചത്.കഞ്ഞിക്കുഴി സെന്റ് മേരീസ് ചർച്ച് പരിഷ് ഹാളിൽ നടന്ന രോഗനിർണ്ണയ ക്യാമ്പിൽ ഗിരി ജ്യോതി ക്രെഡിറ്റ് യൂണിയൻ ഡയറക്ടർ ഫാദർ ടോമി ലൂക്ക ആനിക്കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗം എച്ച് .ടി .എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ജോസഫ് കൊച്ചുന്നേൽ ഉദ്ഘാടനം ചെയ്തു.
കാർഗിനോസ് സ്റ്റേറ്റ് പ്രോഗ്രാം കോഡി നേഡിനേറ്റർ ഹണി ദേവസ്യ പദ്ധതി വിശദ്ധികരണം നടത്തി.പരിപാടികൾക്ക് ആശംസ അറിയിച്ച് ഗീരി ജ്യോതി ക്രഡിറ്റ് യൂണിയൻ പ്രസിഡൻ്റ് ഷില്ലു തോമസ്, സെക്രട്ടറി കുഞ്ഞമ്മ തോമസ്, സിസ്റ്റർ ജോസ്ന, റോഷൻ ജോൺ എന്നിവർ സംസാരിച്ചു.സൗജന്യ ക്യാൻസർ രോഗ സാധ്യത നിർണ്ണ ക്യാമ്പിന് ഡോർക്ടർമാരായ ആസിയ എ .എൽ , ഡയാന അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.നിരവധി ആളുകൾ ക്യാമ്പിൻ്റെ സേവനം പ്രയോജനപ്പെടുത്തി.