കാഞ്ചിയാർ കോവിൽമലയിൽ പൊതു വിഭാഗത്തിൽപ്പെട്ട ആളുകളുടെ ഭവന നിർമ്മാണം മുടങ്ങിയത് സംബന്ധിച്ച് പഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേർന്നു

Jul 30, 2024 - 10:24
 0
കാഞ്ചിയാർ കോവിൽമലയിൽ പൊതു വിഭാഗത്തിൽപ്പെട്ട ആളുകളുടെ ഭവന നിർമ്മാണം മുടങ്ങിയത് സംബന്ധിച്ച് പഞ്ചായത്തിൽ സർവ്വകക്ഷി യോഗം  ചേർന്നു
This is the title of the web page

 കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഒന്ന് രണ്ട് പതിനാറ് വാർഡുകളിൽ ഉള്ള പൊതു വിഭാഗക്കാരായ 19 കുടുംബങ്ങളുടെ ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള വീട് നിർമ്മാണമാണ് മുടങ്ങിക്കിടക്കുന്നത്. വീട് നിർമ്മിക്കുന്നതിനായി ലൈവ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 19 കുടുംബങ്ങൾക്ക് ആദ്യഗഡു നൽകിയിരുന്നു. എന്നാൽ വനം വകുപ്പിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഈ കുടുംബങ്ങൾക്ക് തുടർഗഡുക്കൾ അനുവദിച്ച് നൽകുവാൻ സാധിക്കാതെ വരികയും വീട് നിർമ്മാണം തടസ്സപ്പെടുകയും ചെയ്തു.

 തുടർന്ന് ഇടുക്കി താലൂക്ക് കമ്മിറ്റിയിൽ ഉൾപ്പെട്ട ഈ വിഷയം ചർച്ചയാകുകയും ഗുണഭോക്താക്കൾക്ക് തുടർ ഗഡുക്കൾ അനുവദിച്ച് വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിന് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശം വരികയും ചെയ്തു . എന്നാൽ പൊതു വിഭാഗക്കാർക്ക് ആദിവാസി മേഖലയിൽ ഭവന നിർമ്മാണ ആനുകൂല്യം നൽകുന്നത് തടയണമെന്ന് കാണിച്ച് കോവിൽ മല രാജാവ് രാമൻ രാജമന്നാൻ 26/06/2024 ൽ കട്ടപ്പന ട്രൈബൽ ഓഫീസർക്ക് പരാതി നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് ഗുണഭോക്താക്കൾക്ക് തുടർഗഡുക്കൾ നൽകുന്നതിന് തടസ്സം നേരിട്ടിരിക്കുകയാണ്.ഈ വിഷയം പരിഹരിക്കുന്നതിനായിട്ടാണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ ഗുണഭോക്താക്കളുടെയും, വിവിധ രാഷ്ട്രീയ സാമൂഹ്യ മത സംഘടനകളുടെയും രാജാവിന്റെയും ആഭിമുഖ്യത്തിൽ യോഗം വിളിച്ചു ചേർത്തത്.

 യോഗത്തിൽ ഭവന നിർമ്മാണം പൂർത്തിയാക്കുന്നതിന് രാജാവിന്റെ ഭാഗത്തുനിന്നുണ്ടായ പരാതി പിൻവലിക്കണം എന്ന് ആളുകൾ നിർദ്ദേശിച്ചു. എന്നാൽ സമുദായമായി ചർച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനം അറിയിക്കുകയുള്ളൂ എന്നാണ് രാജാവ് വ്യക്തമാക്കിയത്. വിഷയം ഗൗരവമായി കണ്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow