കട്ടപ്പനയിൽ അനധികൃത പിരിവ് സംഘങ്ങൾ വ്യാപകമാകുന്നു

Jul 29, 2024 - 12:18
 0
കട്ടപ്പനയിൽ അനധികൃത പിരിവ് സംഘങ്ങൾ വ്യാപകമാകുന്നു
This is the title of the web page

കടപ്പന നഗരസഭയിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജ പിരുവ് സംഘങ്ങൾ വ്യാപകമാകുന്നത്. തങ്ങളുടെ സുഹൃത്ത് മരത്തിൽ നിന്നും വീണതിനെ തുടർന്ന് ചികിത്സയിലാണെന്നും ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച കട്ടപ്പനയുടെ വിവിധ മേഖലയിലാണ് ഒരു സംഘം പിരുവ് നടത്തിയത്. എന്നാൽ ഇവർ മദ്യപിച്ചിട്ടുണ്ടെനാണ് പ്രദേശവാസികൾ പറയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഓൺലൈൻ മുഖാന്ദിരം പണം നൽകാമെന്ന് പറയുമ്പോൾ അതിന് തടസം പറയുകയും പണം കയ്യിൽ തന്നാൽ മതിയെന്ന് നിർബന്ധം പിടിക്കുകയുമാണ് ഇവർ ചെയ്യുന്നത്. ഒപ്പം ഓൺലൈൻ പണമിടപാടിൽ നിന്നും ഒഴിഞ്ഞു മാറുന്നതും ഇവർ സഹായം അഭ്യർഥിക്കുന്നത് സംശയകരമാണെന്നും പ്രദേശവാസികൾ പറയുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംഘം നടത്തുന്ന പിരിവിൽ സംശയം തോന്നിയതോടെയാണ് പ്രാദേശവാസികൾ പോലീസിൽ വിവരമറിയിച്ചത്. ഇവർ  കവർച്ചാ സംഘം ആണോ എന്നാണ്  നാട്ടുകാരുടെ ആശങ്ക. ഏതാനും മാസങ്ങൾക്ക് മുൻപ് കട്ടപ്പന വള്ളക്കടവിൽ  ഇത്തരത്തിൽ പിരിവിനെത്തിയ സംഘം മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് പോകുന്നതിനിടയിൽ പിടിയിലായിരുന്നു. 

കട്ടപ്പന നഗരസഭ യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടും ഇത്തരം തട്ടിപ്പ് സംഘങ്ങൾ വീടുകളിലെത്തുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നഗരസഭാ മുൻ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അറിയിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് പ്രദേശവാസികൾക്ക് വ്യാജപിരിവുകാർ ആശങ്ക പരത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow