പെരുവന്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല;പ്രാഥമികാരോഗ്യത്തിൻ്റെ മുൻപിൽ പെരുവന്താനം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി
പെരുവന്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും ഞായാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രാഥമികാരോഗ്യത്തിൻ്റെ മുൻപിൽ പെരുവന്താനം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.
ദിനവും 100 കണക്കിന് രോഗികളാണ് ചികിത്സ തേടി പഞ്ചായത്തിൻ്റെ ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നത്.കൂടുതൽ ഡോക്ടുമാരുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് ഭരണസമിതി ഡിഎംഒ ഉൾപ്പടെയുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി പഞ്ചായത്ത് രംഗത്ത് എത്തിയതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിജിനി ഷംസുദ്ദീൻ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിജിനി ഷംസുദ്ദീൻ,വൈസ് പ്രസിഡണ്ട് ഇ ആർ ബൈജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ പഞ്ചായത്ത് അംഗങ്ങളായ ഷാജി പുല്ലാട്ട് ,ഷീബ ബിനോയ് , എബിൻ കുഴിവേലി, ഡോമിനി സജി, ഗ്രേസി ജോസ്,സിജി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. ഉടനെ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുവാൻ ആണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.