കഞ്ഞിക്കുഴി സെന്റ്. മേരീസ് ദേവാലയത്തിൽ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ വയോജനങ്ങളെ ആദരിച്ചു
2021 ലാണ് ഫ്രാൻസിസ് മാർപാപ്പാ ഇടവകകളിൽ വയോജന ദിനാചരണം പ്രഖ്യാപിച്ചത്.പരാശ്രയത്വത്തിൻ്റെ പാതയിലൂടെ നിങ്ങുന്ന മുതിർന്നവരോട് പുലർത്തേണ്ട ആദരവും, അംഗീകാരവും പുതുതലമുറയെ അറിയിക്കുക എന്നും, തങ്ങൾ സ്നേഹിക്കപ്പെടുന്നവരാണ് എന്ന അനുഭവം പ്രായമായവർക്കായി പങ്ക് വയ്ക്കാനും വേണ്ടിയാണ് വയോജന ദിനാചരണ ലക്ഷ്യം മിടുന്നത്.
ഇതിൻ്റെ ഭാഗമായാണ് കഞ്ഞിക്കുഴി സെന്റ് മേരീസ് ദേവാലയത്തിൽ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ വയോജനങ്ങളെ ആദരിക്കൽ ചടങ്ങും, പാലിയേറ്റിവ് കെയർ യൂണിറ്റിൻ്റെ ഉദ്ഘാടനവും നടന്നത്. സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഇടവക വികാരി ഫാദാർ റ്റോമി ആനിക്കുഴിക്കാട്ടിൽ വയോജനങ്ങളെ ആദരിച്ചു.
പാലിയേറ്റിവ് കെയർ യൂണിറ്റിൻ്റെ ഉദ്ഘാടനം ഫാദർ ജോർജ്ജ് നമ്പ്യാപറമ്പിൽ നിർവ്വഹിച്ചു.ആശംസകൾ അറിയിച്ച് അസിസ്റ്റന്റ് വികാരി നിർമ്മൽ കളത്തിക്കാട്ട്, സിസ്റ്റർ ബിൻസി, സിസ്റ്റർ ടെസിൻ, റോസ് പോൾ, കുഞ്ഞമ്മ തോമസ് എന്നിവർ സംസാരിച്ചു.ഇടവകയിലെ 250 ഓളം വയോജനങ്ങളെ ആണ് ആദരിച്ചത്.
തുടർന്ന് വയോധികരുടെ പൂർവ്വകാല അനുഭവങ്ങൾ പങ്ക് വയ്ക്കുകയും വിവിധ കലാപാരിപാടികളും വേദിയിൽ അരങ്ങേറി.പരിപാടികൾക്ക് പള്ളി ട്രസ്റ്റി അംഗങ്ങൾ ആയ റോഷൻ ജോൺ,ജോസഫ് വർഗ്ഗീസ്,ജൻസൻ മൈക്കിൾ എന്നിവർ നേതൃത്വം നൽകി.